Saturday, August 15, 2020
Home USA CANADA അമേരിക്കയിൽ കോട്ടയംകാരി മലയാളി നേഴ്സ് കുത്തേറ്റു മരിച്ചു

അമേരിക്കയിൽ കോട്ടയംകാരി മലയാളി നേഴ്സ് കുത്തേറ്റു മരിച്ചു

സൗത്ത് ഫ്‌ലോറിഡ കോറല്‍ സ്പ്രിങ്സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്സായ മലയാളി യുവതി കുത്തേറ്റ് മരിച്ചു. കോട്ടയം സ്വദേശി മെറിന്‍ ജോയിക്കാണ് അതിദാരുണമായ അന്ത്യം ഉണ്ടായത് .മയാമിയിൽ ക്നാനായ യുവാവ് ഭാര്യയെ കൊലപ്പെടുത്തി. മിയാമി : ജോലി കഴിഞ്ഞ് മടങ്ങവെ കാർ പാർക്ക് ചെയതിരുന്ന സ്ഥലത്ത് കാത്ത് നിന്ന് കുത്തി കൊലപ്പെടുത്തുകയായിരുന്നു. മിയാമിയിൽ സ്ഥിരതാമസമായിരുന്ന പിറവം മരങ്ങാട്ടിൽ  മെറിനെയാണ്  ഭർത്താവ് വെളിയനാട് മണ്ണൂത്തറ നെവിൻ എന്നു വിളിക്കുന്ന ഫിലിപ്പ് മാത്യു കൊലപ്പെടുത്തിയത് .

രാവിലെ ഏഴു മണിയോടെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് വണ്ടിയുടെ അടുത്തേക്ക് പോയപ്പോഴാണ് കുത്തേറ്റത്. കത്തി കൊണ്ട് കുത്തിയശേഷം നിലത്തുവീണ് കിടന്ന യുവതിയുടെ ശരീരത്തിലൂടെ വാഹനമോടിച്ചു കയറ്റുകയും ചെയ്തുവെന്നറിയുന്നു. ഉടനെ തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന്; രക്ഷിക്കാനായില്ല.

പ്രതിയെക്കുറിച്ച് വ്യക്തമായ വിവരങ്ങള് പോലീസിന് ലഭിച്ചിട്ടുണ്ട്.നന്നായിട്ട് അറിയാവുന്ന ഒരാളാണ് ഈ കൃത്യം ചെയ്തിരിക്കുന്നത്.വൈരാഗ്യ ബുദ്ധിയോടെ ആണ് ഇത് ചെയ്തിരിക്കുന്നത്.പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് വെച്ചാണ് കുത്തേറ്റത്.

കുത്തേറ്റ സംഭവത്തിനോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയിൽ ആണ് കൊലപ്പെടുത്തിയത്.സുന്ദരിയായ ഒരു പെൺകുട്ടിയെ അതിദാരുണമായ രീതിയിലാണ് കൊലപ്പെടുത്തിയത് വൈരാഗ്യ ബുദ്ധിയോടെ കൂടി .വണ്ടി ദേഹത്തുകൂടി ഓടിച്ചത്  അത്രക്ക് വൈരാഗ്യം ഉള്ളതുകൊണ്ട് ആണെന്നാണ് പോലീസിൻറെ ഭാഗത്തുനിന്ന് പറയുന്നത്.കറുത്ത വർഗ്ഗക്കാരൻ കുത്തി എന്നാണ് പലരും  പറഞ്ഞത്.അത് സ്വന്തം ഭർത്താവ് ആണെന്ന് കണ്ടു നിന്നവർക്ക് ആദ്യം മനസ്സിലായില്ല

ഈ സംഭവം ആയിട്ട് എന്തെങ്കിലും വിവരം അറിയാവുന്നവർക്ക് ഈ നമ്പറുമായി ബന്ധപ്പെടുക വിവരമുള്ള ആർക്കും 954-493-8477 എന്ന നമ്പറിൽ ബ്രോവാർഡ് ക്രൈം സ്റ്റോപ്പർമാരെ വിളിക്കാൻ ആവശ്യപ്പെടുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

നെവിനുമായുള്ള വിവാഹം വേണ്ടെന്ന് മെറിൻ പറഞ്ഞിരുന്നു, അവൻ ഭീകര സാഡിസ്റ്റ് : അമ്മ മേഴ്‌സി

കല്യാണമുറപ്പിച്ച ശേഷം മെറിനും നെവിനും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിൽ നെവിനുമായുള്ള വിവാഹം തനിക്ക് വേണ്ടെന്ന് മെറിൻ പറഞ്ഞിരുന്നുവെന്നും അമ്മ മേഴ്‌സി.നെവിന്റെ മാതാപിതാക്കന്മാരിൽ നിന്ന് ലഭിച്ച ആ ഒരറിവ്...

ക്ലാസിൽ പങ്കെടുക്കവെ, മകളുടെ മുമ്പിൽ വെച്ച് അമ്മയെ കാമുകൻ വെടിവെച്ചുകൊന്നു

ഫ്ളോറിഡ: ക്ലാസിൽ പങ്കെടുക്കുകയായിരുന്ന കുട്ടിക്ക് മുന്നിൽ വെച്ച് അമ്മയെ മുൻ കാമുകൻ വെടിവെച്ചുകൊലപ്പെടുത്തി. യുഎസിലെ ഫ്ളോറിഡയിലെ ഇന്ത്യൻടൗണിലാണ് സംഭവം. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്ന പത്തുവയസുകാരിയുടെ മുമ്പിൽവെച്ചാണ്...

മുഖ്യമന്ത്രി പിണറായി വിജയൻ ക്വാറന്റൈനിൽ

കരിപ്പൂർ വിമാനാപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയ ചിലർക്കും കോഴിക്കോട് മെഡിക്കൽ കോളജിലെ ചില ജീവനക്കാർക്കും കോവിഡ് - 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അവിടെ സന്ദർശനം നടത്തിയ താൻ സ്വയം ക്വാറന്റൈനിൽ പോകുകയാണെന്ന്...

ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവഗുരുതരം

ചെന്നൈ: കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മോശമായതായി ആശുപത്രി അധികൃതർ. വിദഗ്ധസംഘത്തിന്റെ നിർദേശത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ...

Recent Comments