Saturday, August 15, 2020
Home Advisory Board ഏഷ്യാകപ്പ് മാറ്റിവെ

ഏഷ്യാകപ്പ് മാറ്റിവെ

കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഏഷ്യാകപ്പ് മാറ്റിവെച്ചതായി.ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ. ഇക്കൊല്ലം പാകിസ്താനിൽ നടത്താനിരുന്ന ഏഷ്യാ കപ്പ് മാറ്റിവച്ചു എന്ന് എസിസി അറിയിച്ചു. ടൂർണമെന്റ് മാറ്റിവെച്ചിട്ടില്ലെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ പ്രസ്താവനയെ തള്ളിയാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ ഏഷ്യാകപ്പ് മാറ്റിവെച്ചതായി എസിസി അറിയിച്ചത്.

കൊവിഡ് പകർച്ച വ്യാധിയുമായി ബന്ധപ്പെട്ട സാഹചര്യം കൃത്യമായി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ, 2020 സെപ്തംബറിൽ നടത്താനിരുന്ന ഏഷ്യാ കപ്പ് മാറ്റിവെക്കാൻ എസിസിയുടെ എക്‌സിക്യൂട്ടിവ് ബോർഡ് തീരുമാനിച്ചിരിക്കുന്നു’- ട്വിറ്ററിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ വ്യക്തമാക്കി. അടുത്ത ഏഷ്യാ കപ്പ് 2021 ജൂൺ മാസത്തിൽ ശ്രീലങ്കയിലും തൊട്ടടുത്ത വർഷം പാക്കിസ്ഥാനിലും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

നെവിനുമായുള്ള വിവാഹം വേണ്ടെന്ന് മെറിൻ പറഞ്ഞിരുന്നു, അവൻ ഭീകര സാഡിസ്റ്റ് : അമ്മ മേഴ്‌സി

കല്യാണമുറപ്പിച്ച ശേഷം മെറിനും നെവിനും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിൽ നെവിനുമായുള്ള വിവാഹം തനിക്ക് വേണ്ടെന്ന് മെറിൻ പറഞ്ഞിരുന്നുവെന്നും അമ്മ മേഴ്‌സി.നെവിന്റെ മാതാപിതാക്കന്മാരിൽ നിന്ന് ലഭിച്ച ആ ഒരറിവ്...

ക്ലാസിൽ പങ്കെടുക്കവെ, മകളുടെ മുമ്പിൽ വെച്ച് അമ്മയെ കാമുകൻ വെടിവെച്ചുകൊന്നു

ഫ്ളോറിഡ: ക്ലാസിൽ പങ്കെടുക്കുകയായിരുന്ന കുട്ടിക്ക് മുന്നിൽ വെച്ച് അമ്മയെ മുൻ കാമുകൻ വെടിവെച്ചുകൊലപ്പെടുത്തി. യുഎസിലെ ഫ്ളോറിഡയിലെ ഇന്ത്യൻടൗണിലാണ് സംഭവം. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്ന പത്തുവയസുകാരിയുടെ മുമ്പിൽവെച്ചാണ്...

മുഖ്യമന്ത്രി പിണറായി വിജയൻ ക്വാറന്റൈനിൽ

കരിപ്പൂർ വിമാനാപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയ ചിലർക്കും കോഴിക്കോട് മെഡിക്കൽ കോളജിലെ ചില ജീവനക്കാർക്കും കോവിഡ് - 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അവിടെ സന്ദർശനം നടത്തിയ താൻ സ്വയം ക്വാറന്റൈനിൽ പോകുകയാണെന്ന്...

ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവഗുരുതരം

ചെന്നൈ: കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മോശമായതായി ആശുപത്രി അധികൃതർ. വിദഗ്ധസംഘത്തിന്റെ നിർദേശത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ...

Recent Comments