കല്ലറ സെന്‍റ് തോമസ് ഹൈസ്കൂളിലെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

0
134

കോട്ടയം ,കല്ലറ: തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കല്ലറ പെരുന്തുരുത്ത് ചിറയിൽ ജയിംസിന്‍റെ മകന്‍ ആല്‍ബിന്‍(14) ആണ് മരിച്ചത്. തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികൂട്ടുകാരുടെ കണ്മുൻപിൽ മുങ്ങിത്താഴുക ആയിരുന്നു അവർക്കാർക്കും രക്ഷിക്കുവാൻ കഴിഞ്ഞില്ല .വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെ പെരുന്തുരുത്തിലുള്ള മണിയംതുരുത്ത് തോട്ടില്‍ കൊല്ലംകടവ് ഭാഗത്ത് കൂട്ടുകാരുമൊത്ത് കുളിക്കാന്‍ പോയതായിരുന്നു ആല്‍ബിന്‍. കൂട്ടുകാരുമൊത്ത് തോട്ടില്‍ നീന്തുന്നതിനിടയില്‍ ആല്‍ബിനും മറ്റൊരു കുട്ടിയും മുങ്ങിത്താണു. ഒപ്പമുണ്ടായിരുന്നവര്‍ വിവരമറിയിച്ചതനുസരിച്ച് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തെരച്ചില്‍ ആരംഭിച്ചു. അപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

അയല്‍വാസി പന്തിരുപറയില്‍ തോമസ് തോട്ടിലേക്ക് ചാടി രണ്ട് പേരേയും രക്ഷപെടുത്താന്‍ ശ്രമം നടത്തിയെങ്കിലും, ആല്‍ബിന്‍ തോമസിന്‍റെ കയ്യില്‍ നിന്ന് വഴുതി പോകുകയും അടിയൊഴുക്കില്‍പ്പെടുകയുമായിരുന്നു. ഒരാളെ തോമസ് രക്ഷപെടുത്തി. ജെ.സി.ബി. ഉപയോഗിച്ച് തോടിന്‍റെ ആഴം കൂട്ടിയിരുന്നതിനാല്‍ തോട്ടില്‍ നല്ല അടിയൊഴുക്കുണ്ടായിരുന്നു.

വെള്ളത്തില്‍ മുങ്ങിത്താണ ആല്‍ബിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് കണ്ടെത്തിയത്. മൃതദേഹം മുട്ടുചിറ സ്വകര്യ ആശുപത്രി മോര്‍ച്ചറിയില്‍. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. കടുത്തുരുത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

അമ്മ ജെസി. സഹോദരങ്ങള്‍ മെറിൻ, ജെബിന്‍. കല്ലറ സെന്‍റ് തോമസ് ഹൈസ്കൂളിലെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ആൽബിൻ. തോട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കല്ലറ പെരുന്തുരുത്ത് ചിറയിൽ ജയിംസിന്‍റെ മകന്‍ ആല്‍ബിന്‍(14) ആണ് മരിച്ചത്.

കൂട്ടുകാരുമൊത്ത് തോട്ടില്‍ നീന്തുന്നതിനിടയില്‍ ആല്‍ബിനും മറ്റൊരു കുട്ടിയും മുങ്ങിത്താണു. ഇത് കണ്ട് നിന്ന അയല്‍വാസി പന്തിരുപറയില്‍ തോമസ് തോട്ടിലേക്ക് ചാടി രണ്ട് പേരേയും രക്ഷപെടുത്താന്‍ ശ്രമം നടത്തിയെങ്കിലും, ആല്‍ബിന്‍ തോമസിന്‍റെ കയ്യില്‍ നിന്ന് വഴുതി പോകുകയും അടിയൊഴുക്കില്‍പ്പെടുകയുമായിരുന്നു. ഒരാളെ തോമസ് രക്ഷപെടുത്തി. ജെ.സി.ബി. ഉപയോഗിച്ച് തോടിന്‍റെ ആഴം കൂട്ടിയിരുന്നതിനാല്‍ തോട്ടില്‍ നല്ല അടിയൊഴുക്കുണ്ടായിരുന്നു. വെള്ളത്തില്‍ മുങ്ങിത്താണ ആല്‍ബിനെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് കണ്ടെത്തിയത്.

മൃതദേഹം മുട്ടുചിറ സ്വകര്യ ആശുപത്രി മോര്‍ച്ചറിയില്‍. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. കടുത്തുരുത്തി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സഹോദരങ്ങള്‍ മെറിൻ, ജെബിന്‍. കല്ലറ സെന്‍റ് തോമസ് ഹൈസ്കൂളിലെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ആൽബിൻ. ഒരു നാടിനെയും ഒരു സമൂഹത്തെയും ഒന്നാകെ കരയിപ്പിച്ചു കൊണ്ട് തിരിച്ചു വരാത്ത ലോകത്തിലേക്ക് പോയി .കൂട്ടുകാരും ടീച്ചർമാരും അതീവ ദുഃഖത്തിലാണ്

LEAVE A REPLY

Please enter your comment!
Please enter your name here