Friday, August 14, 2020
Home English Canada കാനഡയില്‍ വീണ്ടും കോവിഡ്- 19 കേസുകള്‍ കുതിച്ചുയരുന്നു.വിദഗ്ദ്ധർ കൂടുതൽ പരിഭ്രാന്തരാകുന്നു

കാനഡയില്‍ വീണ്ടും കോവിഡ്- 19 കേസുകള്‍ കുതിച്ചുയരുന്നു.വിദഗ്ദ്ധർ കൂടുതൽ പരിഭ്രാന്തരാകുന്നു

ആഴ്ചകളുടെ ഇടവേളക്ക് ശേഷം  കാനഡയിലെ ആല്‍ബര്‍ട്ടയില്‍ കോവിഡ്- 19 കേസുകള്‍  കൂടി തുടങ്ങിയത് . ആല്‍ബര്‍ട്ട പ്രവിശ്യയിലാണ് രാജ്യത്ത് മറ്റുള്ളയിടങ്ങളേക്കാള്‍ കൂടുതല്‍ വേഗത്തില്‍ രോഗവ്യാപനമുണ്ടാകുന്നത്. സന്തോഷത്തിൽ മതിമറന്ന് ഇരിക്കെ വീണ്ടും കോവിഡ് ജനങ്ങളെ ഭയപ്പെടുത്താൻ വീണ്ടും എത്തിയിരിക്കുന്നു .അമേരിക്കൻ അതിർത്തി ഇതുവരെയും തുറന്നിട്ട് പോലുമില്ല , തുറന്നാൽ എന്തായിരിക്കും?ആൽബെർട്ട COVID-19 കേസുകൾ കൂടുന്നതിനനുസരിച്ച് വിദഗ്ദ്ധർ കൂടുതൽ പരിഭ്രാന്തരാകുന്നു. ഒന്റാറിയോ 203 പുതിയ COVID-19 കേസുകൾ റിപ്പോർട്ട് ചെയ്തു , 39 വയസ്സിന് താഴെയുള്ളവരിൽ ഭൂരിഭാഗവും,

ജനങ്ങൾ മതിമറന്ന്  പാർക്കുകളിലും ബീച്ചുകളിലും ബാറുകളിലും മാസ്‌ക് ധരിക്കാതെയും വേണ്ടത്ര അകലം പാലിക്കാതെയും നടക്കാൻ തുടങ്ങിയത് മുതലാണ് ആണ് വീണ്ടും  .കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൊത്തം 368 പുതിയ കോവിഡ് -19 കേസുകള്‍ ആല്‍ബര്‍ട്ട സ്ഥിരീകരിച്ചു. ഇതോടെ പ്രവിശ്യയില്‍ സജീവമായ അണുബാധയുള്ളവരുടെ എണ്ണം ആയിരത്തിലേറെയായി. (1,109 ). ഇവരില്‍ 86 പേര്‍ ആശുപത്രിയിലാണ്, 17 പേര്‍ തീവ്രപരിചരണത്തിലാണ്. ആല്‍ബെര്‍ട്ടയുടെ മരണസംഖ്യ മൂന്നായി വര്‍ദ്ധിച്ചു. 90 വയസുള്ള ഒരാള്‍ മരിച്ചുവെന്ന് ആല്‍ബര്‍ട്ട ഹെല്‍ത്ത് റിപ്പോര്‍ട്ട് ചെയ്തു. ദീര്‍ഘകാല പരിചരണ കേന്ദ്രമായ ജനറേഷന്‍സ് കാല്‍ഗറിയിലെ കോവിഡ് -19 ബാധയുമായി ബന്ധപ്പെട്ടതാണ് ഈ മരണം.

മറ്റ് രണ്ട് മരണങ്ങള്‍, 90 വയുള്ള  സ്ത്രീയും 70 കാരനായ  പുരുഷനും എഡ്മണ്ടണിലെ മിസറിക്കോര്‍ഡിയ ആശുപത്രിയിലെ കോവിഡ് ബാധയുമായി ബന്ധപ്പെട്ടതാണ്. ആളോഹരി പ്രതിദിന രോഗബാധ കൂടുതല്‍ പടിഞ്ഞാറന്‍ പ്രവിശ്യയായ ആല്‍ബര്‍ട്ടയിലാണ്. അതേസമയം, ആളോഹരി അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ രണ്ടാമതുമാണ്.

ഇക്കാര്യത്തില്‍ ഒന്നാമത് ക്യൂബക് പ്രവിശ്യയാണ്. മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന ആവശ്യം ഇതോടെ വീണ്ടും ശക്തമാകുകയാണ്. സന്നദ്ധ ശ്രമം മതിയെന്ന് പറഞ്ഞ് മാസ്‌ക് നിര്‍ബന്ധമാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍. അടുത്ത നാളുകളിൽ കാനഡയിൽ നിന്ന് വിമാനമാർഗം യാത്ര ചെയ്യുന്നവരിൽ രോഗം  പിടിപെട്ടത് റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് -19 ന്റെ വ്യാപനത്തിൽ ഗണ്യമായ വർദ്ധനവ് കാണിച്ചു. ബിസിയിൽ 102 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു, അതിൽ പകുതിയും വെള്ളിയാഴ്ച ഉച്ചയ്ക്കും ശനിയാഴ്ചയുമാണ്. ഇന്ന് വൈകുന്നേരത്തോടെ കൂടിയേ യഥാർത്ഥ കണക്ക് കിട്ടുകയുള്ളൂ

       ഷിബു കിഴക്കേകുറ്റ്     

Experts increasingly nervous as Alberta COVID-19 cases climb

         

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

പിതാവ് 16000ത്തിന്റെ മൊബൈൽ വാങ്ങിക്കൊടുത്തതോടെ ആൽബിൻ അശ്ലീലവീഡിയോയുടെ അടിമയായി,പുറത്തുപറയാതിരിക്കാൻ പെങ്ങളെ കൊന്നു

കാസർകോട്: പിതാവ് ബെന്നി വാങ്ങി നൽകിയ മൊബൈൽ ഫോണിന്റെ ദുരുപയോഗമാണ് ആൽബിനെ കുടുംബാംഗങ്ങളെ കൂട്ടക്കൊല നടത്താൻ പ്രേരിപ്പിച്ചതെന്ന് സൂചന. കുടുംബത്തെയാകെ വകവരുത്താൻ ആൽബിൻ ഐസ്‌ക്രീമിൽ കലർത്തിയ എലിവിഷം കഴിച്ച് പതിനാറുകാരിയായ...

സെക്‌സിനിടെ ട്രംപ് ഇണയുടെ ശരീരത്തിൽ മൂത്രമൊഴിക്കും, അയാൾ വംശവെറിയനും സ്ത്രീലമ്പടനുമാണ്: മൈക്കൽ കോഹൻ

ലൈംഗീക ബന്ധത്തിനിടെ ട്രംപ് ഇണയുടെ ശരീരത്തിൽ മൂത്രമൊഴിക്കാറുണ്ടെന്നും താൻ ഇതിന് സാക്ഷിയാണെന്നും ട്രംപിന്റെ മുൻ അഭിഭാഷകനായ മൈക്കൽ കോഹൻ. തന്റെ പുതിയ പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് കോഹന്റെ ഈ...

സഹോദരിയെ കൊന്ന ആല്‍ബിന്‍ മുന്‍ വൈദികവിദ്യാര്‍ഥി, മാതാപിതാക്കളെയുള്‍പ്പടെ കൊല്ലാന്‍ തീരുമാനിച്ചത് സ്വത്ത് കൈക്കലാക്കാന്‍

ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി പതിനാറുകാരിയെ കൊലപ്പെടുത്തിയ സഹോദരന്‍ ആല്‍ബിന്‍ ബെന്നി (22) സ്വത്ത് തട്ടിയെടുക്കാനാണ് കുടുംബത്തെവകവരുത്താന്‍ തുനിഞ്ഞതെന്ന് റിപ്പോര്‍ട്ട് .ബളാല്‍ അരിയങ്കല്ലിലെ ആന്‍മേരിയെ (16)യാണ് സഹോദരന്‍ സഹോദരന്‍ ആല്‍ബിന്‍ ബെന്നി...

സഹോദരിയേയും മാതാപിതാക്കളെയും കൊല്ലാൻ 22കാരൻ ആദ്യം കോഴിക്കറിയിൽ വിഷം ചേർത്തു, പാളിയപ്പോൾ ഐസ്‌ക്രീമിലും വിഷം

ഐസ്‌ക്രീമിൽ എലിവിഷം കലർത്തി പതിനാറുകാരിയെ കൊലപ്പെടുത്തിയ സഹോദരൻ മുമ്പും കുടുംബത്തെ വകവരുത്താൻ കോഴിക്കറിയിൽ വിഷം ചേർത്തിരുന്നുവെന്ന് വിവരം. ബളാൽ അരിയങ്കല്ലിലെ ആൻമേരിയെ (16) സഹോദരൻ സഹോദരൻ ആൽബിൻ ബെന്നി (22)...

Recent Comments