കിടപ്പുരോഗിയായ ഭാര്യയെ കുത്തികൊല്ലാൻ ശ്രമം, തടയാൻ ശ്രമിച്ച മകളെയും കുത്തി, ഭർത്താവ് പിടിയിൽ

0
209

അരുവിക്കര: കിടപ്പുരോഗിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് ഭർത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. അരുവിക്കരയ്ക്കടുത്തുള്ള മുളയറ മിനി ഭവനിൽ ശശിധരൻ പിള്ള (68)യാണ് ഭാര്യ സാവിത്രിയമ്മയെ കുത്തികൊല്ലാൻ ശ്രമിച്ചത്. കഴിഞ്ഞദിവസം രാത്രി 7 മണിയോടെയായിരുന്നു സംഭവം.

പല അസുഖങ്ങളുള്ള സാവിത്രിയമ്മ കിടപ്പുരോഗിയാണ്. സാവിത്രി അമ്മയുടെ നെഞ്ച്, കഴുത്ത്, കൈ എന്നിവിടങ്ങളിലാണ് ശശിധരൻ പിള്ള കുത്തിയത്. തടയാൻ ശ്രമിച്ച മകൾ മിനിക്കും സാരമായ പരിക്കുണ്ട്.
സാരമായി പരുക്കേറ്റ സാവിത്രി അമ്മയെ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വളരെക്കാലമായി കിടപ്പിലായ ഭാര്യ മക്കൾക്ക് ഭാരമാകുമെന്ന് കരുതിയാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ശശിധരൻ പിള്ള മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here