കേരളത്തിൽ ഇന്ന് കോവിഡ് ബാധിച്ച് മൂന്ന് പേർ മരിച്ചു

0
3533

കേരളത്തിൽ ഇന്ന് കോവിഡ് ബാധിച്ച് മൂന്ന് പേർ മരിച്ചു. മലപ്പുറം പെരുവള്ളൂർ സ്വദേശി കോയാമു (82) ആണ്. ന്യുമോണിയ, പ്രമേഹം, അൽഷിമേഴ്‌സ് എന്നീ രോഗങ്ങളും കോയാമുവിന് ബാധിച്ചിരുന്നു.

മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കോയാമു
രാവിലെ 10.30 നാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളുമുൾപ്പടെ പത്ത് പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്.

ഇടുക്കിയിലെ സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐ അജിതനും എറണാകുളത്ത് മരിച്ച സോഷ്യലിസ്റ്റ് നേതാവ് ആലുങ്കൽ ദേവസ്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സയിലിരിക്കെയാണ് ദേവസ്യയുടെ മരണം.

LEAVE A REPLY

Please enter your comment!
Please enter your name here