കേരളത്തിൽ ഇന്ന് 1129 പേർക്ക് കോവിഡ്-19, 880 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

0
119

കേരളത്തിൽ ഇന്ന് 1129 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 259 പേർ തിരുവനന്തപുരം ജില്ലയിലാണ്. കാസർഗോഡ് ജില്ലയിലെ 153 പേർക്കും, മലപ്പുറം ജില്ലയിലെ 141 പേർക്കും, കോഴിക്കോട് ജില്ലയിലെ 95 പേർക്കും, പത്തനംതിട്ട ജില്ലയിലെ 85 പേർക്കും, തൃശൂർ ജില്ലയിലെ 76 പേർക്കും, ആലപ്പുഴ ജില്ലയിലെ 67 പേർക്കും, എറണാകുളം ജില്ലയിലെ 59 പേർക്കും, കോട്ടയം, പാലക്കാട് ജില്ലകളിലെ 47 പേർക്ക് വീതവും, വയനാട് ജില്ലയിലെ 46 പേർക്കും, കൊല്ലം ജില്ലയിലെ 35 പേർക്കും, ഇടുക്കി ജില്ലയിലെ 14 പേർക്കും, കണ്ണൂർ ജില്ലയിലെ 5 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ മരണമടഞ്ഞ 2 വ്യക്തികളുടെ പരിശോധനാഫലവും ഇതിൽ ഉൾപ്പെടുന്നു.

മലപ്പുറം കൊണ്ടോട്ടി സ്വദേശി കോയാമു (82), എറണാകുളം ആലുവ സ്വദേശി അഷ്റഫ് (52), എറണാകുളം സ്വദേശി എയ്ഞ്ചൽ (81), കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി അബ്ദുൾ റഹ്മാൻ (72), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബാബു (62), കോഴിക്കോട് ബിച്ച് സ്വദേശി നൗഷാദ് (49), കൊല്ലം ജില്ലയിലെ അസുമാ ബീവി (73), തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ചന്ദ്രൻ (59) എന്നിവരുടെ മരണം കോവിഡാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 81 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 89 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 114 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 880 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 58 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 241 പേർക്കും, കാസർഗോഡ് ജില്ലയിലെ 151 പേർക്കും, മലപ്പുറം ജില്ലയിലെ 83 പേർക്കും, കോഴിക്കോട് ജില്ലയിലെ 80 പേർക്കും, പത്തനംതിട്ട ജില്ലയിലെ 61 പേർക്കും, ആലപ്പുഴ ജില്ലയിലെ 52 പേർക്കും, വയനാട് ജില്ലയിലെ 44 പേർക്കും, കോട്ടയം ജില്ലയിലെ 38 പേർക്കും, തൃശൂർ ജില്ലയിലെ 35 പേർക്കും, എറണാകുളം ജില്ലയിലെ 33 പേർക്കും, പാലക്കാട് ജില്ലയിലെ 26 പേർക്കും, കൊല്ലം ജില്ലയിലെ 27 പേർക്കും, ഇടുക്കി ജില്ലയിലെ 7 പേർക്കും, കണ്ണൂർ ജില്ലയിലെ 2 പേർക്കുമാണ് പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

24 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 14, കോഴിക്കോട് ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂർ ജില്ലയിലെ 11 കെ.എസ്.ഇ. ജീവനക്കാർക്കും, 5 കെ.എൽ.എഫ്. ജീവനക്കാർക്കും, എറണാകുളം ജില്ലയിലെ 4 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 752 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 168 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 100 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 58 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 57 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 54 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 53 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 49 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 42 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 36 പേരുടെയും, എറണാകുളം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 35 പേരുടെ വീതവും, ഇടുക്കി ജില്ലയിൽ നിന്നുള്ള 32 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 28 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 5 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്.

ഇതോടെ 10,862 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,779 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,43,996 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,33,616 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 10,380 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1257 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 20,518 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 7,95,919 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 5971 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,24,653 സാമ്പിളുകൾ ശേഖരിച്ചതിൽ 1842 പേരുടെ ഫലം വരാനുണ്ട്.

ഇന്ന് 17 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കാസർഗോഡ് ജില്ലയിലെ പുല്ലൂർ പെരിയ (കണ്ടൈൻമെന്റ് സോൺ: 1, 7, 8, 9, 11, 13, 14, 17), പെതുഗെ (6, 10), തൃക്കരിപ്പൂർ (1, 3, 4, 5, 7, 11, 13, 14, 15, 16), ഉദുമ (2, 6, 11, 16, 18), വലിയ പറമ്പ (6, 7, 10), വോർക്കാടി (1, 2, 3, 5, 7, 8, 9, 10), വെസ്റ്റ് എളേരി (14), കോട്ടയം ജില്ലയിലെ എരുമേലി (1),ആതിരമ്പുഴ (20,11), മുണ്ടക്കയം (12), അയർകുന്നം (15), അത്തോളി (2), കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം (12), പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ (13), പ്രമദം (19), തൃശൂർ ജില്ലയിലെ കാട്ടൂർ (6), കൊല്ലം ജില്ലയിലെ നീണ്ടകര (2, 3, 12) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here