കേരളത്തിൽ ഇന്ന് 1167 പേർക്ക് കൊവിഡ്, സമ്പർക്കത്തിലൂടെ 888 പേർക്ക് രോഗം

0
2573


തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1167 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 888 പേർക്കാണ് രോഗം ബാധിച്ചത്. കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
122 പേർ വിദേശത്ത് നിന്നും 96 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.ആരോഗ്യപ്രവര്‍ത്തകര്‍ 33. 679 പേർക്ക് രോഗമുക്തി ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇന്ന് നാലു മരണം റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം സ്വദേശി അബൂബക്കര്‍ (72), കാസര്‍കോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍ (70), ആലപ്പുഴയിലെ സൈനുദ്ദീന്‍ 65, തിരുവനന്തപുരത്തെ സെല്‍വമണി (65) എന്നിവരാണ് മരണമടഞ്ഞത്.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :

തിരുവനന്തപുരം 222, കോട്ടയം 118, മലപ്പുറം 112, തൃശൂര്‍ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂര്‍ 43, കാസര്‍കോട് 38, ഇടുക്കി 7.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :

തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശൂര്‍ 45, പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂര്‍ 15, കാസര്‍കോട് 36.

കഴിഞ്ഞ 24 മണിക്കൂറിനകം 19,140 സാമ്പിളുകള്‍ പരിശോധിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 10,093. ഇന്നു മാത്രം 1167 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20,896 ആണ്.

ഇതുവരെ ആകെ 3,62,210 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6596 സാമ്പിളുകളുടെ ഫലം വരാനുണ്ട്. 1,50,716 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,16,418 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,13,073 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം 486.

LEAVE A REPLY

Please enter your comment!
Please enter your name here