കേരളത്തിൽ കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു

0
152

കേരളത്തിൽ കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു. ആലുവ കീഴ്മാട് സ്വദേശിയും ലോട്ടറി വിൽപ്പനക്കാരനുമായ സി കെ ഗോപി (70) ആണ് മരിച്ചത്. ഹൃദ്രോഗബാധിതനായ ഗോപി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കോവിഡ് ന്യൂമോണിയ ബാധിച്ചതാണ് ഗോപിയുടെ മരണകാരണമെന്ന് റിപ്പോർട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 82 ആയി.

ഗോപിയുടെ കുടുംബത്തിലെ മൂന്ന് പേർക്ക് മുമ്പ് കോവിഡ് ബാധിക്കുകയും സുഖമാകുകയും ചെയ്തിരുന്നു. എന്നാൽ ഗോപിയുടെ നില ഏതാനും ദിവസങ്ങളായി ഗുരുതരമായി തുടരുകയായിരുന്നു. ഗോപിക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here