കൊവിഡ് മൂലം മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം സംസ്‌കരിച്ചു

0
7142

ഇടുക്കിയിൽ കൊവിഡ് മൂലം മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം സംസ്‌കരിച്ചു. തൊടുപുഴയിൽ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ആയിരുന്ന അജിതന്റെ മൃതദേഹമാണ് കൊവിഡ് മാർഗ നിർദേശ പ്രകാരം ഇടുക്കി വെള്ളിയാമറ്റം പൂച്ചപ്രയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

അജിതന്റെ ഛായാച്ചിത്രത്തിന് മുന്നിൽ സഹപ്രവർത്തകർ ഗാർഡ് ഓഫ് ഓണർ നൽകി.സംസ്ഥാനത്ത് ആദ്യമായാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊവിഡ് മൂലം മരിക്കുന്നത്. ഹൃദ്രോഗവും പ്രമേഹവും ഉണ്ടായിരുന്ന അജിതൻ ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. ഭാര്യയിൽ നിന്നാണ് അജിതന് കൊവിഡ് ബാധിച്ചതെന്നാണ് നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here