Saturday, August 15, 2020
Home Health ടോയ്‌ലറ്റ് ഫ്‌ളഷിലൂടെ വൈറസ് പടരും

ടോയ്‌ലറ്റ് ഫ്‌ളഷിലൂടെ വൈറസ് പടരും

ചൈന: കോവിഡ് ഉള്ളയാൾ ഉപയോഗിച്ച ടോയ്‌ലറ്റ് ഫ്‌ളഷിലൂടെ രോഗം പടരുമെന്ന് ഗവേഷകർ. ചൈനയിലെ യാങ്ങ്സോഹു സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കോവിഡ് ടോയ്‌ലറ്റ് ഫ്‌ളഷിലൂടെ പകരുമെന്ന് കണ്ടെത്തിയത്. 

കോവിഡ് ഉള്ളയാൾ ഉപയോഗിച്ച ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യുമ്പോൾ രോഗാണുക്കൾ അടങ്ങിയ സൂക്ഷ്മ കണങ്ങൾ (എയ്റോസോൾ) വായുവിലേക്കു തെറിക്കാൻ സാധ്യതയുണ്ടെന്നും ഇതു പരിസരങ്ങളിൽ തങ്ങിനിന്ന് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 

കോവിഡുള്ളയാൾ ഉപയോഗിച്ച ടോയ്‌ലറ്റ് മറ്റൊരാൾ ഉപയോഗിക്കുമ്പോൾ ശ്വസനത്തിലൂടെ വൈറസ് ശരീരത്തിൽ എത്തുമെന്നും അതിനാൽ ടോയ്ലറ്റ് അടച്ചതിനുശേഷം ഫ്‌ളഷ്  ചെയ്യണമെന്നും ഗവേഷകർ പറയുന്നു. വാർത്താ ഏജൻസിയായ പി.ടി.ഐ ആണ് ഫിസിക്സ് ഓഫ് ഫൽയിഡ്സ് എന്ന പ്രസിദ്ധീകരണത്തെ അടിസ്ഥാനമാക്കി ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. 

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

നെവിനുമായുള്ള വിവാഹം വേണ്ടെന്ന് മെറിൻ പറഞ്ഞിരുന്നു, അവൻ ഭീകര സാഡിസ്റ്റ് : അമ്മ മേഴ്‌സി

കല്യാണമുറപ്പിച്ച ശേഷം മെറിനും നെവിനും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിൽ നെവിനുമായുള്ള വിവാഹം തനിക്ക് വേണ്ടെന്ന് മെറിൻ പറഞ്ഞിരുന്നുവെന്നും അമ്മ മേഴ്‌സി.നെവിന്റെ മാതാപിതാക്കന്മാരിൽ നിന്ന് ലഭിച്ച ആ ഒരറിവ്...

ക്ലാസിൽ പങ്കെടുക്കവെ, മകളുടെ മുമ്പിൽ വെച്ച് അമ്മയെ കാമുകൻ വെടിവെച്ചുകൊന്നു

ഫ്ളോറിഡ: ക്ലാസിൽ പങ്കെടുക്കുകയായിരുന്ന കുട്ടിക്ക് മുന്നിൽ വെച്ച് അമ്മയെ മുൻ കാമുകൻ വെടിവെച്ചുകൊലപ്പെടുത്തി. യുഎസിലെ ഫ്ളോറിഡയിലെ ഇന്ത്യൻടൗണിലാണ് സംഭവം. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്ന പത്തുവയസുകാരിയുടെ മുമ്പിൽവെച്ചാണ്...

മുഖ്യമന്ത്രി പിണറായി വിജയൻ ക്വാറന്റൈനിൽ

കരിപ്പൂർ വിമാനാപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയ ചിലർക്കും കോഴിക്കോട് മെഡിക്കൽ കോളജിലെ ചില ജീവനക്കാർക്കും കോവിഡ് - 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അവിടെ സന്ദർശനം നടത്തിയ താൻ സ്വയം ക്വാറന്റൈനിൽ പോകുകയാണെന്ന്...

ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവഗുരുതരം

ചെന്നൈ: കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മോശമായതായി ആശുപത്രി അധികൃതർ. വിദഗ്ധസംഘത്തിന്റെ നിർദേശത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ...

Recent Comments