തന്ത്രം ഫലിച്ചു, കൊവിഡ് ബാധിതന്റെ മൃതദേഹം മുട്ടമ്പലം ശ്മശാനത്തിൽതന്നെ സംസ്‌കരിച്ച് പൊലീസ്

0
102

നാട്ടുകാരുടെ പ്രതിഷേധത്തിന്റെ ശ്രദ്ധതിരിച്ച് കോവിഡ് മൂലം മരിച്ചയാളുടെ മൃതദേഹം പൊലീസിന്റെ നേതൃത്വത്തിൽ തന്ത്രപരമായി സംസ്‌കരിച്ചു.
ചുങ്കം സി.എം.എസ്. കോളജിനടുത്ത് താമസിക്കുന്ന നടുമാലിൽ ഔസേഫ് ജോർജിന്റെ (83) സംസ്‌കാരമാണ് ഞായറാഴ്ച രാത്രി കനത്ത പോലീസ് കാവലിൽ മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ നടത്തിയത്.
പോലീസിനോടൊപ്പം റവന്യൂ ഉദ്യോഗസ്ഥരും ശ്മശാനത്തിലെത്തിയിരുന്നു. നാട്ടുകാർ പ്രതിഷേധിക്കാൻ ഇടയുള്ളതിനാൽ ശക്തമായ പൊലീസ് കാവലും ഇവിടെയുണ്ടായിരുന്നു. മുമ്പ് മൃതദേഹം സംസ്‌കരിക്കാനെത്തിയപ്പോൾകോവിഡ് ബാധിതന്റെ മൃതദേഹം മുട്ടമ്പലം ശ്മാശനത്തിൽ സംസ്‌കരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ബി ജെ പിയുടെ നേതൃത്വത്തിൽ ജനങ്ങൾ പ്രതിഷേധിച്ചിരുന്നു. തുടർന്ന് സംസ്‌കാരം അനിശ്ചിത്വത്തിലാകുകയായിരുന്നു. ശ്മാശാനത്തിലേക്കുളള വഴിയും ഇവർ മുള ഉപയോഗിച്ച് കെട്ടിയടച്ചിരുന്നു.

ചുങ്കം സി.എസ്.ഐ. പള്ളി സെമിത്തേരിയിൽ ആദ്യം മൃതദേഹം സംസ്‌കരിക്കാൻ തീരുമാനിച്ചെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള സംസ്‌കാരം അസാധ്യമായതോടെമുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ ഔസേഫ് ജോർജിന്റെ സംസ്‌കാരം നടത്താൻ ആരോഗ്യവിഭാഗം തീരുമാനിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ബി.ജെ.പി. കൗൺസിലർ ടി.എൻ. ഹരികുമാറിന്റെ നേതൃത്വത്തിൽ സ്ത്രീകളടക്കമുള്ളവർ ശ്മശാനത്തിലേക്കുള്ള റോഡ് അടച്ച് കുത്തിയിരുന്ന് പ്രതിഷേധിക്കാൻ ആരംഭിച്ചു.

പ്രതിഷേധം ശക്തമായതോടെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ചർച്ചയും പരാജയപ്പെടുകയായിരുന്നു.

രണ്ടു മണിക്കൂർ നീണ്ട ചർച്ച പരാജയപ്പെട്ടതോടെ സംസ്‌കാരം മാറ്റിവെച്ചെന്ന് അധികൃതർ അറിയിച്ചു. പ്രതിഷേധക്കാർ ഇതോടെ മടങ്ങി.
രാത്രി പതിനൊന്നോടെ പെട്ടെന്നെത്തിയ പോലീസ്, റവന്യൂ വിഭാഗം സംസ്‌കാരം നടത്തി. ഇങ്ങനെയൊരു നീക്കം ഉണ്ടാകുമെന്ന് അറിയാത്തതിനാൽ ആരും പ്രതിഷേധിക്കാൻ എത്തിയതുമില്ല.

വെള്ളിയാഴ്ച മരിച്ച കോട്ടയം ചുങ്കം സ്വദേശി ഔസേഫ് ജോർജിന് ട്രൂനാറ്റ് ടെസ്റ്റിലാണ് കോവിഡ് പോസറ്റീവാണെന്ന് കണ്ടെത്തിയത്.
ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ശാന്തമ്മ, പരേതയായ രാഗിണി, മറിയാമ്മ, ഉഷ, പരേതയായ ഷീല. മരുമക്കൾ: അച്ചൻകുഞ്ഞ്, കുട്ടപ്പൻ, കൊച്ചുമോൻ, പരേതനായ ശശി.

LEAVE A REPLY

Please enter your comment!
Please enter your name here