തിരുവനന്തപുരത്ത് രണ്ട് ഭിക്ഷാടകര്‍ക്ക് കോവിഡ്, ആശങ്ക കനക്കുന്നു

0
230

തിരുവനന്തപുരത്ത് രണ്ട് ഭിക്ഷാടകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരത്തിലെ 84 ഭിക്ഷാടകരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രണ്ട് പേര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയത്.
കോവിഡ് സ്ഥിരീകരിച്ചവരെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്കും ബാക്കി 82 പേരെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റി. ഇവര്‍ നഗരത്തിലെ വിവിധ ഇടങ്ങളില്‍ സഞ്ചരിച്ചിട്ടുള്ളവരാകയാല്‍ കോവിഡ് വ്യാപനത്തിന്റെ ആശങ്ക.യേറുകയാണ്.
അതേസമയം ആരോഗ്യവകുപ്പ് മതിയായ കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നില്ലെന്ന് ജനങ്ങള്‍ക്ക് ആക്ഷേപമുണ്ട്. രോഗം അതിവേഗം പടരുന്ന പൂന്തുറ, പുല്ലുവിള, കരുംകുളം എന്നീ പ്രദേശങ്ങളില്‍ പരിശോധനകളുടെ എണ്ണം കുറവാണെന്നും ഇവര്‍ വ്യക്തമാക്കുന്നു,

LEAVE A REPLY

Please enter your comment!
Please enter your name here