Friday, August 14, 2020
Home USA CANADA നായയുടെ പേരിൽ വഴക്ക്, പതിനൊന്നുകാരിയേയും പിതാവിനെയും വെടിവെച്ചുകൊന്നു

നായയുടെ പേരിൽ വഴക്ക്, പതിനൊന്നുകാരിയേയും പിതാവിനെയും വെടിവെച്ചുകൊന്നു

സെന്റ്‌ലൂസി (ഫ്‌ലോറിഡ) ന്മ നായയെ കുറിച്ചുള്ള തർക്കത്തെ തുടർന്ന് അച്ഛനെയും മകളെയും അയൽവാസി വെടിവച്ചു കൊന്നു. പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയും പിതാവുമാണു നായയുടെ ഉടമസ്ഥനായ അയൽക്കാരന്റെ വെടിയേറ്റു മരിച്ചത്. വെടിവച്ച 85 വയസ്സുകാരനായ റൊണാൾഡ് ഡെൽസെറൊയും മരണത്തിനു കീഴടങ്ങി. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.

കൊല്ലപ്പെട്ട അലക്‌സാണ്ടർ ഹാൻസുമാന്റെ (55) വീട്ടിലുള്ള പ്രായമായ സ്ത്രീയെ അയൽപക്കത്തെ റൊണാൾഡിന്റെ പിറ്റ്ബുൾ ആക്രമിച്ചിരുന്നു. മാർച്ചിലായിരുന്നു സംഭവം. ഇതേത്തുടർന്ന് ഇരു കുടുംബങ്ങളും തമ്മിൽ തർക്കം ഉണ്ടാകുകയും വിഷയം കോടതിയിൽ എത്തുകയും ചെയ്തു.കേസുമായി ബന്ധപ്പെട്ട് കോടതിയിൽ പോയി തിരിച്ചെത്തിയ അലക്‌സാണ്ടറുടെ വീട്ടിൽ തോക്കുമായെത്തി റൊണാൾഡ് ആക്രമണം നടത്തുകയായിരുന്നു. അലക്‌സാണ്ടറിനും മകൾക്കും വെടിയേറ്റു.

വീട്ടിലുണ്ടായിരുന്ന മറ്റു നാലുപേർ ഓടി രക്ഷപ്പെട്ടു. വീട്ടിൽ വെടിവയ്പ്പു നടക്കുന്നുവെന്നു വിളിച്ചറിയിച്ചതിനെ തുടർന്ന് എത്തിച്ചേർന്ന പൊലീസുമായി റൊണാൾഡ് ഏറ്റുമുട്ടി. റൊണാൾഡ് മരിച്ചതു സ്വയം സ്വയം വെടിവച്ചണോ, പൊലീസിന്റെ വെടിയേറ്റിട്ടാണോ എന്നു വ്യക്തമായിട്ടില്ല. വെടിയേറ്റു രക്തത്തിൽ കുളിച്ചു കിടന്നിരുന്ന അലക്‌സാണ്ടറെയും മകളെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നായയുടെ പേരിൽ നടന്ന കൊലപാതകം ദുഃഖകരമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും സെന്റ്‌ലൂസി പൊലീസ് ചീഫ് റിച്ചാർഡ് പറഞ്ഞു.

പി.പി.ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

പിതാവ് 16000ത്തിന്റെ മൊബൈൽ വാങ്ങിക്കൊടുത്തതോടെ ആൽബിൻ അശ്ലീലവീഡിയോയുടെ അടിമയായി,പുറത്തുപറയാതിരിക്കാൻ പെങ്ങളെ കൊന്നു

കാസർകോട്: പിതാവ് ബെന്നി വാങ്ങി നൽകിയ മൊബൈൽ ഫോണിന്റെ ദുരുപയോഗമാണ് ആൽബിനെ കുടുംബാംഗങ്ങളെ കൂട്ടക്കൊല നടത്താൻ പ്രേരിപ്പിച്ചതെന്ന് സൂചന. കുടുംബത്തെയാകെ വകവരുത്താൻ ആൽബിൻ ഐസ്‌ക്രീമിൽ കലർത്തിയ എലിവിഷം കഴിച്ച് പതിനാറുകാരിയായ...

സെക്‌സിനിടെ ട്രംപ് ഇണയുടെ ശരീരത്തിൽ മൂത്രമൊഴിക്കും, അയാൾ വംശവെറിയനും സ്ത്രീലമ്പടനുമാണ്: മൈക്കൽ കോഹൻ

ലൈംഗീക ബന്ധത്തിനിടെ ട്രംപ് ഇണയുടെ ശരീരത്തിൽ മൂത്രമൊഴിക്കാറുണ്ടെന്നും താൻ ഇതിന് സാക്ഷിയാണെന്നും ട്രംപിന്റെ മുൻ അഭിഭാഷകനായ മൈക്കൽ കോഹൻ. തന്റെ പുതിയ പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് കോഹന്റെ ഈ...

സഹോദരിയെ കൊന്ന ആല്‍ബിന്‍ മുന്‍ വൈദികവിദ്യാര്‍ഥി, മാതാപിതാക്കളെയുള്‍പ്പടെ കൊല്ലാന്‍ തീരുമാനിച്ചത് സ്വത്ത് കൈക്കലാക്കാന്‍

ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി പതിനാറുകാരിയെ കൊലപ്പെടുത്തിയ സഹോദരന്‍ ആല്‍ബിന്‍ ബെന്നി (22) സ്വത്ത് തട്ടിയെടുക്കാനാണ് കുടുംബത്തെവകവരുത്താന്‍ തുനിഞ്ഞതെന്ന് റിപ്പോര്‍ട്ട് .ബളാല്‍ അരിയങ്കല്ലിലെ ആന്‍മേരിയെ (16)യാണ് സഹോദരന്‍ സഹോദരന്‍ ആല്‍ബിന്‍ ബെന്നി...

സഹോദരിയേയും മാതാപിതാക്കളെയും കൊല്ലാൻ 22കാരൻ ആദ്യം കോഴിക്കറിയിൽ വിഷം ചേർത്തു, പാളിയപ്പോൾ ഐസ്‌ക്രീമിലും വിഷം

ഐസ്‌ക്രീമിൽ എലിവിഷം കലർത്തി പതിനാറുകാരിയെ കൊലപ്പെടുത്തിയ സഹോദരൻ മുമ്പും കുടുംബത്തെ വകവരുത്താൻ കോഴിക്കറിയിൽ വിഷം ചേർത്തിരുന്നുവെന്ന് വിവരം. ബളാൽ അരിയങ്കല്ലിലെ ആൻമേരിയെ (16) സഹോദരൻ സഹോദരൻ ആൽബിൻ ബെന്നി (22)...

Recent Comments