ഫോൺ എറിഞ്ഞുതകർത്തു, മലയാളി യുവാവ് ആറാംനിലയിൽ നിന്ന് ചാടി മരിച്ചു

0
127

മലയാളി യുവാവ് ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെ്തു. കൊല്ലം പരവൂർ നെടുങ്ങോലം കച്ചേരിവിള വീട്ടിൽ സുരേന്ദ്രന്റെ മകൻ സുമേഷാണ് (24) ജീവനൊടുക്കിയത്. ഇന്നലെ രാത്രി ഏഴരക്കാണ് സംഭവം.
ഷാർജ മുവൈലയിൽ ഗ്രാഫിക്‌സ് ഡിസൈനിങ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
താമസിച്ചിരുന്ന കെട്ടിടത്തിന്റെ ആറാം നിലയിൽ ഫോണിൽ സംസാരിക്കുകയായിരുന്ന പെട്ടെന്ന് ഫോൺ എറിഞ്ഞ് തകർത്തശേഷം
താഴേക്ക് ചാടുകയായിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഒരു വർഷം മുമ്പാണ് ഇദ്ദേഹം ഷാർജയിൽ ജോലിക്കെത്തിയത്.
മൃതദേഹം മോർച്ചറിയിൽ. സംഭവത്തെ കുറിച്ച് ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു. മാതാവ്: ഓമന

LEAVE A REPLY

Please enter your comment!
Please enter your name here