മന്ത്രി കടകംപള്ളി സുരേന്ദ്രൻ സെൽഫ് ക്വാറന്റയിനിൽ

0
988

മന്ത്രി കടകംപള്ളി സുരേന്ദ്രൻ സെൽഫ് ക്വാറന്റയിനിൽ. മന്ത്രിതന്നയാണ് ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കൊവിഡ് പോസറ്റീവായതിനെ തുടർന്നാണ് താൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയാണെന്ന് ഫേസ്ബുക്കിൽ കുറിച്ചത്.
ആന്റിജൻ പരിശോധനയിലാണ് ജീവനക്കാരന് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. കൊവിഡ് സ്ഥിരീകരിച്ചത്. വസതിയിലെ മറ്റു ജീവനക്കാരോടും നിരീക്ഷണത്തിൽ പ്രവേശിക്കാൻ നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വയം നിരീക്ഷണത്തിൽ പോകുകയാണ്. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് ജീവനക്കാരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഒപ്പം ജോലി ചെയ്തിരുന്ന മറ്റു ജീവനക്കാരോടും സ്വയം നിരീക്ഷണത്തിൽ പോകാനും നിർദേശം നൽകിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല എങ്കിലും ജാഗ്രത പുലർത്തേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here