ശ്രീചിത്രയിൽ ഒരു ഡോക്ടർക്ക് കൂടി കോവിഡ് 19

0
7458

തിരുവനന്തപുരം ശ്രീചിത്രയിൽ ഒരു ഡോക്ടർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഡോക്ടറിന് കോവിഡ് സ്ഥിരീകരിച്ചതോടെ
ഇദ്ദേഹവുമായി അടുത്തിടപഴകിയ ഡോക്ടർമാരും ജീവനക്കാരും ക്വാറന്റീനിൽ പോയി. ആശുപത്രിയിലെത്തിയ രോഗിയിൽ നിന്നാണ് ഡോക്ടർക്ക് രോഗം പകർന്നതെന്നാണ് സൂചന.

അതേസമയം മലയോര ഗ്രാമ മേഖലയായ കളളിക്കാട് നിരവധി കൊവിഡ് പോസീറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കുട്ടികൾ ഉൾപ്പെടെ 20 പേർക്കാണ് കഴിഞ്ഞദിവസം കള്ളിക്കാട് പഞ്ചായത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്കം പുലർത്തിയവരുടെ എണ്ണം വളരെകൂടുതലായതിനാൽ കള്ളിക്കാട് പഞ്ചായത്തിലെ മുഴുവൻ വാർഡും ജില്ലാ കളക്ടർ നവ് ജ്യോത് ഖോസെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here