സംസ്ഥാനത്ത് ഇന്ന് 962 പേർക്ക് കോവിഡ്, 801 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

0
97

സംസ്ഥാനത്ത് ഇന്ന് 962 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 801 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിൽ 40 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നുള്ള 55 പേർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന 85 പേർക്കും
15 ഹെൽത്ത് വർക്കർമാർക്കും 6 കെഎസ്ഇ ക്കാർക്കുമാണ് രോഗം ബാധിച്ചത്.

ഇന്ന് രണ്ട് മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ പെരുമ്പഴുതൂർ സ്വദേശി ക്ലീറ്റസ് (68), ആലപ്പുഴയിലെ നൂറനാട് സ്വദേശി ശശിധരൻ (52) എന്നിവരാണ് ഇന്ന് കോവിഡ്മൂലം മരണമടഞ്ഞത്.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് :

തിരുവനന്തപുരം ജില്ലയിലാണ് ഇന്നും കൂടുതൽ ആളുകൾക്ക് രോഗബാധ സ്ഥിരീകരിച്ചത്- 205 പേർക്ക്. എറണാകുളം 106, ആലപ്പുഴ 101, തൃശൂർ 85, മലപ്പുറം 85, കാസർകോട് 66, പാലക്കാട് 59, കൊല്ലം 57, കണ്ണൂർ 37, പത്തനംതിട്ട 36, കോട്ടയം 35, കോഴിക്കോട് 33, വയനാട് 31, ഇടുക്കി 26.

LEAVE A REPLY

Please enter your comment!
Please enter your name here