Friday, August 14, 2020
Home USA CANADA സേതുറാം നാഷനല്‍ സയന്‍സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍

സേതുറാം നാഷനല്‍ സയന്‍സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍

പി.പി. ചെറിയാന്‍

വാഷിങ്ടന്‍ ഡിസി : ഇന്ത്യന്‍ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ സേതുരാം പഞ്ചനാഥന്‍ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെ പുതിയ ഡയറക്ടറായി ജൂലായ് രണ്ടിന് സത്യ പ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഡോണള്‍ഡ് ട്രംപിന്റെ നോമിനിയായ സേതുരാമന്റെ നിയമനം ജൂണ്‍ 3ന് യുഎസ് സെനറ്റ് ഐക്യകണ്‌ഠേനെ അംഗീകരിച്ചിരുന്നു.ഒബാമ ഭരണത്തില്‍ നാഷണല്‍ സയന്‍സ് ബോര്‍ഡില്‍ അംഗമായിരുന്നു.

വൈറ്റ് ഹൗസില്‍ നടന്ന ലളിതമായ ചടങ്ങില്‍ സയന്‍സ് ആന്റ് ടെക്‌നോളജി ഡയറക്ടര്‍ കെല്‍വിന്റെ മുമ്പാകെയാണ് സേതുരാമന്‍ സത്യപ്രതിജ്ഞ ചെയ്തത്. അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇലക്ട്രിക്കല്‍– കംപ്യൂട്ടര്‍– എന്‍ജിനീയറിംഗില്‍ ബിരുദധാരിയാണ് സ്വാമിനാഥന്‍. നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ കോവിഡുമായി ബന്ധപ്പെട്ട വിവിധ പ്രോജക്ടുകള്‍ക്ക് 110 മില്യണ്‍ ഡോളറാണ് അനുവദിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ചെന്നൈയില്‍ ജനിച്ച സ്വാമി നാഥന് സയന്‍സിനോടുള്ള ആഭിമുഖ്യമാണ് പുതിയ സ്ഥാന ലബ്ധിക്ക് നിദാനമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും മാസ്റ്റര്‍ ബിരുദം നേടിയിട്ടുണ്ട്. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ സയന്‍സിന്റെ ദ്രുതഗതിയുള്ള വളര്‍ച്ചയെ മുന്നില്‍ കണ്ടുകൊണ്ട് നിരവധി പ്രോജക്ടുകള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്.

പുതിയ ജനറേഷനിലുള്ള കുട്ടികളില്‍ സയന്‍സിനോടുള്ള അടങ്ങാത്ത ആവേശം ജ്വലിപ്പിക്കുക എന്നതാണ് പ്രഥമ കര്‍ത്തവ്യമെന്നും തനിക്ക് ലഭിച്ചിട്ടുള്ള അംഗീകാരത്തില്‍ താന്‍ അഭിമാനിക്കുന്നുവെന്നും സ്വാമി നാഥന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

പിതാവ് 16000ത്തിന്റെ മൊബൈൽ വാങ്ങിക്കൊടുത്തതോടെ ആൽബിൻ അശ്ലീലവീഡിയോയുടെ അടിമയായി,പുറത്തുപറയാതിരിക്കാൻ പെങ്ങളെ കൊന്നു

കാസർകോട്: പിതാവ് ബെന്നി വാങ്ങി നൽകിയ മൊബൈൽ ഫോണിന്റെ ദുരുപയോഗമാണ് ആൽബിനെ കുടുംബാംഗങ്ങളെ കൂട്ടക്കൊല നടത്താൻ പ്രേരിപ്പിച്ചതെന്ന് സൂചന. കുടുംബത്തെയാകെ വകവരുത്താൻ ആൽബിൻ ഐസ്‌ക്രീമിൽ കലർത്തിയ എലിവിഷം കഴിച്ച് പതിനാറുകാരിയായ...

സെക്‌സിനിടെ ട്രംപ് ഇണയുടെ ശരീരത്തിൽ മൂത്രമൊഴിക്കും, അയാൾ വംശവെറിയനും സ്ത്രീലമ്പടനുമാണ്: മൈക്കൽ കോഹൻ

ലൈംഗീക ബന്ധത്തിനിടെ ട്രംപ് ഇണയുടെ ശരീരത്തിൽ മൂത്രമൊഴിക്കാറുണ്ടെന്നും താൻ ഇതിന് സാക്ഷിയാണെന്നും ട്രംപിന്റെ മുൻ അഭിഭാഷകനായ മൈക്കൽ കോഹൻ. തന്റെ പുതിയ പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് കോഹന്റെ ഈ...

സഹോദരിയെ കൊന്ന ആല്‍ബിന്‍ മുന്‍ വൈദികവിദ്യാര്‍ഥി, മാതാപിതാക്കളെയുള്‍പ്പടെ കൊല്ലാന്‍ തീരുമാനിച്ചത് സ്വത്ത് കൈക്കലാക്കാന്‍

ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി പതിനാറുകാരിയെ കൊലപ്പെടുത്തിയ സഹോദരന്‍ ആല്‍ബിന്‍ ബെന്നി (22) സ്വത്ത് തട്ടിയെടുക്കാനാണ് കുടുംബത്തെവകവരുത്താന്‍ തുനിഞ്ഞതെന്ന് റിപ്പോര്‍ട്ട് .ബളാല്‍ അരിയങ്കല്ലിലെ ആന്‍മേരിയെ (16)യാണ് സഹോദരന്‍ സഹോദരന്‍ ആല്‍ബിന്‍ ബെന്നി...

സഹോദരിയേയും മാതാപിതാക്കളെയും കൊല്ലാൻ 22കാരൻ ആദ്യം കോഴിക്കറിയിൽ വിഷം ചേർത്തു, പാളിയപ്പോൾ ഐസ്‌ക്രീമിലും വിഷം

ഐസ്‌ക്രീമിൽ എലിവിഷം കലർത്തി പതിനാറുകാരിയെ കൊലപ്പെടുത്തിയ സഹോദരൻ മുമ്പും കുടുംബത്തെ വകവരുത്താൻ കോഴിക്കറിയിൽ വിഷം ചേർത്തിരുന്നുവെന്ന് വിവരം. ബളാൽ അരിയങ്കല്ലിലെ ആൻമേരിയെ (16) സഹോദരൻ സഹോദരൻ ആൽബിൻ ബെന്നി (22)...

Recent Comments