ആഗ്രഹിച്ച ബിരുദകോഴ്‌സിന് പ്രവേശനം കിട്ടിയില്ല, 18 കാരി കിണറ്റിൽ ചാടി മരിച്ചു

0
50

കാസർഗോഡ്: ആഗ്രഹിച്ച വിഷയത്തിന് ബിരുദ കോഴ്‌സിന് പ്രവേശനം ലഭിക്കാത്തതിൽ മനംനൊന്ത് 18 കാരി കിണറ്റിൽ ചാടി മരിച്ചു. ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാഡൂർ നൈമുഗറിലെ ബാലകൃഷ്ണ റൈ- സുമതി ദമ്പതികളുടെ മകൾ ദീക്ഷയാ (18) ണു മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് ദീക്ഷ കിണറ്റിൽ ചാടിയത്.

പ്ലസ്ടു വിജയിച്ച ദീക്ഷ മംഗളുരുവിലെ കോളജിൽ കൊമേഴ്‌സ് ബിരുദത്തിനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ ആർട്സിനാണു പ്രവേശനം ലഭിച്ചത്. കൊമേഴ്‌സിന് പ്രവേശനം ലഭിക്കാത്തതിനെപ്പറ്റി ഇന്നലെ രാവിലെ സഹോദരിയുമായി സംസാരിക്കുന്നതിനിടെ വീട്ടുമുറ്റത്തുള്ള ആഴമുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നു. ഫയർഫോഴ്സെത്തി ദീക്ഷയെ പുറത്തെടുത്തെങ്കിലും മുമ്പേ മരിച്ചിരുന്നു. സഹോദരങ്ങൾ: സന്ധ്യ, ലക്ഷ്മൺ.

LEAVE A REPLY

Please enter your comment!
Please enter your name here