മുംബൈ: ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു എന്ന കേസിൽ അറസ്റ്റിലായ റിപ്പബ്ലിക് ടി.വി മേധാവി അർണാബ് ഗോസ്വാമിക്ക് ബോംബെ ഹൈക്കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു.
കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത അർണാബ് ഗോസ്വാമിയെ നവംബർ 18 വരെയാണ് കോടതി റിമാൻഡിൽ വിട്ടത്. കേസിലെ പരാതിക്കാരുടെയും സംസ്ഥാന സർക്കാരിന്റെയും അഭിപ്രായം അറിയാതെ ജാമ്യം അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ എസ്.എസ് ഷിൻഡെ, എം.എസ് കാർണിക് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
അർണാബിന്റെ ഹർജി വെള്ളിയാഴ്ച വീണ്ടും കോടതി പരിഗഗണിക്കും. കഴിഞ്ഞദിവസമാണ് അർണാബ് ഗോസ്വാമിയെ മഹാരാഷ്ട്രാ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളെ നവംബർ 18 വരെ ആലിബാഗ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
അൻവി നായിക്ക് എന്ന ഇൻ്റീരിയർ ഡിസൈനറുടെ ആത്മഹത്യയിലാണ് പോലീസ് നടപടി. ഫിറോസ് മുഹമ്മദ് ഷെയ്ഖ്, നിതേഷ് സർദ എന്നിരാണ് കേസിലെ മറ്റ് രണ്ട് പ്രതികൾ.