ബിനീഷ് കോടിയേരിയെ ചൊവ്വാഴ്ച ഇ.ഡി ചോദ്യം ചെയ്യും

0
43

കൊച്ചി: ബംഗളുരു മയക്കുമരുന്ന് കേസിൽ ചൊവ്വാഴ്ച ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബിനീഷിന് ഇ.ഡി നോട്ടീസ് നൽകി. നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിന്റെ മൊഴി പ്രകാരമാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്.

കമ്മനഹള്ളിയിൽ ഹോട്ടലാരംഭിക്കാൻ ബിനീഷ് കോടിയേരിക്ക് പണം നൽകിയിരുന്നതായി അനൂപ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പണമിടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് ബിനീഷ് കോടിയേരിയെ വിളിപ്പിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here