മോട്ടോർ സൈക്കിൾ യാത്രികർക്ക് ഇനി ബിഐഎസ് ഹെൽമെറ്റുകൾ

0
281

ദില്ലി: മോട്ടോർ സൈക്കിൾ യാത്രികർക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) നിബന്ധനകൾ പ്രകാരമുള്ള ഹെൽമറ്റ് നിർബന്ധമാക്കി കേന്ദ്രസർക്കാർ.

നിയമം 2021 ജൂൺ ഒന്നു മുതൽ പ്രാബല്യത്തിലാകും. നിലവാരമുള്ള, ഭാരം കുറഞ്ഞ ഹെൽമറ്റുകൾ മാത്രം ബി ഐ എസ് മുദ്രയോടെ നിർമിച്ചു വിൽപന നടത്തുന്നത് ഉറപ്പാക്കാനും നിലവാരം കുറഞ്ഞ ഹെൽമറ്റുകൾ വിപണിയിൽ നിന്ന് ഒഴിവാക്കാനുമുള്ള നടപടിയുടെ ഭാഗമായാണ് പുതിയ ഉത്തരവ്.

ഇരുചക്രവാഹന അപകടങ്ങളിൽപെടുന്നവർക്ക് തലയ്ക്ക് സാരമായി പരുക്ക് പറ്റുന്നത് കണ്ടെത്തിയതിനെ തുടർന്ന് സുപ്രിം കോടതിയുടെ നിർദ്ദേശ പ്രകാരം 2018ൽ ഒരു റോഡ് സുരക്ഷാ കമ്മറ്റി രൂപീകരിച്ചിരുന്നു. ഡോക്ടർമാരും മറ്റ് വിവിധ മേഖകളിലെ വിദഗ്ധരും ഉൾപ്പെട്ട ഈ കമ്മറ്റിയുടെ നിർദ്ദേശപ്രകാരമാണ് പുതിയ തീരുമാനം.

രാജ്യത്തെ കാലാവസ്ഥയ്ക്കും വാഹനയാത്രികരുടെ സുരക്ഷിതത്വത്തിനും ഭാരം കുറഞ്ഞ ഹെൽമറ്റുകളാണ് വേണ്ടതെന്നായിരുന്നു ഈ കമ്മറ്റിയുടെ കണ്ടെത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here