കനത്ത മഴ പമ്പ ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു

0
24

കനത്ത മഴ മൂലം പമ്പ ഡാമിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. ശക്തമായ മഴ ജില്ലയിലുടനീളം പെയ്യുന്നുണ്ട്.

കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള പമ്പ ഡാമിന്റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. പമ്പ ഡാമിൽ നീല, ഓറഞ്ച്, റെഡ് അലേർട്ടുകൾ പ്രഖ്യാപിക്കുന്നത് യഥാക്രമം 982.00 മീറ്റർ, 983.50 മീറ്റർ, 984 .50 മീറ്റർ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്.

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും, ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലുമാണ് ഡാമിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണം.

റിസർവോയറിലെ ജലനിരപ്പ് 983.50 മീറ്റർ എത്തിച്ചേരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കും. ജലനിരപ്പ് 984.50 മീറ്റർ എത്തിച്ചേരുന്ന സാഹചര്യത്തിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here