സ്‌നോ ഷൂയിംഗിന് ശേഷം കാണാതായ 21 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച കാണാതായ യുവതിയുടെ മൃതദേഹം ബി.സിയുടെ നോർത്ത് ഷോർ പർവതനിരകളിലെ നടപ്പാതയിൽ നിന്നാണ് കണ്ടെത്തിയത്.
സെന്റ് മാർക്ക്‌സ് കൊടുമുടിയുടെ താഴെയുള്ള ഹൊവേ സൗണ്ട് ക്രസ്റ്റ് ട്രെയിലിന്റെ കിഴക്ക് ഭാഗത്ത് കുത്തനെയുള്ള ഡ്രെയിനേജ് ഏരിയയിൽ രാവിലെ 10:40 ഓടെ നോർത്ത് ഷോർ റെസ്‌ക്യൂ ക്രൂ യുവതിയുടെ മൃതദേഹം കണ്ടെത്തിയതായി സ്‌ക്വാമിഷ് ആർസിഎംപി അറിയിച്ചു. ഉദ്യോഗസ്ഥർ യുവതിയുടെ മൃതദേഹം ഹെലികോപ്റ്ററിൽ നിന്ന് തങ്ങളുടെ ബേസിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.
ഒന്റാറിയോയിൽ നിന്നുള്ളതാണെന്ന് സംശയിക്കുന്ന യുവതി വ്യാഴാഴ്ച സൈപ്രസ് പ്രൊവിൻഷ്യൽ പാർക്കിലെ സെന്റ് മാർക്ക്‌സ് കൊടുമുടിയിലേക്കുള്ള ഏകാംഗ യാത്രയിൽ നിന്ന് മടങ്ങിവന്നിരുന്നില്ല.
വ്യാഴാഴ്ച, വൈകുന്നേരം 5 മണിയോടെ കാണാതായ യുവതിയ്ക്കുവേണ്ടി രണ്ട് ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് മുഴുവൻ തിരച്ചിൽ നടത്തിയിട്ടും യുവതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.