പരിശുദ്ധാത്മാവ് ശക്തമായി ജീവിതത്തില്‍ ഇടപെട്ടു, ദൈവം തന്നെ വ്യവസ്ഥകളില്ലാതെ സ്നേഹിക്കുന്നു: ഷാര്‍ലറ്റ് പെന്‍സ് ബോണ്ട്

0
64

വാഷിംഗ്ടണ്‍ ഡി.സി: ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയില്‍വെച്ചു തന്റെ ജീവിതത്തില്‍ ഉണ്ടായ ആത്മീയ പ്രതിസന്ധിയും അതിനു ശേഷം ഉണ്ടായ ക്രിസ്താനുഭവവും പങ്കുവെച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ മകള്‍ ഷാര്‍ലറ്റ് പെന്‍സ് ബോണ്ട്. യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സെന്റ് കാതറിന്‍സ് കോളജില്‍ ഇംഗ്ലീഷും തത്വശാസ്ത്രവും പഠിക്കുമ്പോഴാണ് തന്റെ വിശ്വാസത്തെ കുറിച്ചു നിരവധി സംശയങ്ങള്‍ ഉയര്‍ന്നതെന്നും ഒടുവില്‍ യേശുവിനെ കണ്ടുമുട്ടാനിടയായതെന്നും ഈ ഇരുപത്തിയേഴുകാരി പറയുന്നു. വിശ്വാസം, സംസ്കാരം എന്നിവയെ പര്യവേക്ഷണ വിധേയമാക്കുവാനായി ആരംഭിച്ച പോഡ്കാസ്റ്റ് സിരീസിലാണ് ഷാര്‍ലറ്റ് താന്‍ കടന്നു പോയ ആത്മീയ വരള്‍ച്ചയെക്കുറിച്ചും ജീവിതത്തെയും വിശ്വാസത്തെയും സംബന്ധിച്ച് താന്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ചും പങ്കുവെച്ചത്.

ഞാന്‍ നിരീശ്വരവാദികളുടെ പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി. നിരീശ്വരവാദികളും അജ്ഞേയവാദികളുമായ പ്രൊഫസറുമാരുമായി എനിക്ക് അടുപ്പമുണ്ടായിരുന്നു. ഇതൊന്നു പരീക്ഷിച്ച നോക്കാമെന്ന് ഞാന്‍ വിചാരിച്ചു. വിശ്വാസം പൂര്‍ണ്ണമായി ഉപേക്ഷിച്ചിരുന്നില്ലായെങ്കിലും വിശ്വാസം യഥാര്‍ത്ഥത്തില്‍ ആവശ്യമുണ്ടോ എന്നറിയുകയായിരുന്നു എന്റെ ലക്ഷ്യം. നിരീശ്വരവാദവും ഈശ്വര വിശ്വാസവും കൂട്ടിക്കുഴച്ച ജീവിതത്തില്‍ ചെയ്യരുതാത്ത പലതും ചെയ്തുവെങ്കിലും കര്‍ത്താവ് കൃപയോടെ തന്നെ പിന്തുടരുന്നുണ്ടായിരുന്നു.

ദൈവസാന്നിധ്യം വെളിപ്പെടുത്തുന്ന ബൈബിള്‍ വാക്യങ്ങളായും സംഭവങ്ങളായും തനിക്ക് പല തവണ അവിടുത്തെ അഭിമുഖികരിക്കേണ്ടി വന്നു. ആ വര്‍ഷം മുഴുനും ഞാന്‍ മനപൂര്‍വ്വം ദൈവത്തില്‍ നിന്ന് ഓടിയ കലുവാന്‍ ശ്രമിക്കുകയായിരുന്നെങ്കിലും അവിടുന്ന് എന്റെ പിറകേ തന്നെയുണ്ടായിരുന്നു. അമേരിക്കയിലേക്ക് തിരിച്ച് വരുവാന്‍ ഒരുങ്ങുന്ന സമയത്ത് പരിശുദ്ധാത്മാവിന്റെ ശക്തമായ ഇടപെടല്‍ തന്റെ ജീവിതത്തില്‍ ഉണ്ടായി. ദൈവം തന്നെ വ്യവസ്ഥകളില്ലാതെ സ്‌നേഹിക്കുന്നു എന്ന ബോധ്യം ആ നിമിഷത്തിലാണ് ഉണ്ടായതെന്നും പൂര്‍ണ്ണ ഹൃദയത്തോടെ അവിടുത്തെ അനുഗമിക്കുവാന്‍ അപ്പോള്‍ തന്നെ തീര്‍ച്ചയാക്കിയെന്നും ഷാര്‍ലറ്റ് പെന്‍സ് വെളിപ്പെടുത്തി.

തന്റെ തീരുമാനത്തിന്റെ ഫലമായി തനിക്ക് കുറേ സുഹൃത് ബന്ധങ്ങള്‍ നഷ്ടപെട്ടെങ്കിലും ക്രിസ്തുവില്‍ താന്‍ ആരാണെന്നും ആരായിത്തീരണമെന്നുമുള്ള ബോധ്യം തനിക്കുണ്ടായിരുന്നതിനാല്‍ അതൊന്നും താന്‍ കാര്യമാക്കിയില്ല. ക്രിസ്തീയ വിശ്വാസം സത്യമാണെന്നും അതില്‍ അര്‍ദ്ധമനസ്സോടെയല്ല, രണ്ടു കാലുംവെച്ച് ഉറച്ചു നില്‍ക്കേണ്ടതാണെന്നുമുള്ള ബോധ്യവും തന്റെ ജീവിതത്തില്‍ വലിയ നവീകരണത്തിന് കാരണമായെന്നും ഷാര്‍ലറ്റ് പറയുന്നു. പൊതുവേദികളിലെ തന്റെ പ്രസംഗങ്ങളില്‍ െ്രെകസ്തവ വിശ്വാസത്തെ കുറിച്ചും വിശുദ്ധ ഗ്രന്ഥത്തെ കുറിച്ചും പ്രസ്താവിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത വ്യക്തിയാണ് ഷാര്‍ലറ്റിന്റെ പിതാവും അമേരിക്കന്‍ വൈസ് പ്രസിഡന്റുമായ മൈക്ക് പെന്‍സ്.

ജോയ്ച്ചൻ പുതുക്കുളം

LEAVE A REPLY

Please enter your comment!
Please enter your name here