യൂട്യൂബറെ മുറിൽ കയറി തല്ലി, ഭാഗ്യലക്ഷ്മിയുടെയും സംഘത്തിന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

48
442

കൊച്ചി: യൂട്യൂബിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ് പി നായരെ മുറിയിൽ കയറി മർദിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുൾപ്പടെ മൂന്ന് പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കും.

വിജയ് പി നായരുടെ മുറിയിൽ അനുവാദമില്ലാതെ കയറിയിട്ടില്ലെന്നും പ്രശ്നം പറഞ്ഞ് തീർക്കാനാണ് പോയതെന്നുമാണ് ഹർജിക്കാർ പറയുന്നത്. അറസ്റ്റ് തടയണമെന്ന ഹർജിയിൽ സർക്കാർ ഇന്ന് കോടതിയെ നിലപാടറിയിക്കും.

കേസിൽ പൊലീസ് അറസ്റ്റ് ചെയ്താൽ അത് തങ്ങൾക്ക് സമൂഹത്തിലുളള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നും അതിനാൽ അറസ്റ്റ് തടയണമെന്നുമാണ് ഭാഗ്യലക്ഷ്മിയും മറ്റ് പ്രതികളും ഹർജിയിൽ ആവശ്യപ്പെടുന്നത്.

വിജയ് പി. നായരുടെ ലാപ്‌ടോപ്പും മൊബൈൽഫോണും പൊലീസിന് കൈമാറിയതിനാൽ മോഷണക്കുറ്റവും കൈയേറ്റവും നിലനിൽക്കില്ലെന്ന് പ്രതികൾ കോടതിയിൽ വാദിക്കും. ചുമത്തിയ കുറ്റങ്ങൾ പരസ്പര വിരുദ്ധമാണെന്നും വാദിക്കും.

അതേസമയം വീഡിയോയിൽ തെളിവുള്ളതിനാൽ , ദേഹോപദ്രവം ഏൽപ്പിച്ച് മോഷണം നടത്തി. എന്ന നിലയിലേക്ക് പൊലീസ് നിലപാട് കടുപ്പിക്കും.കൈയേറ്റം വ്യക്തമാണെന്നിരിക്കെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി സ്വീകരിക്കുന്ന തീരുമാനം പ്രധാനമാണ്.

48 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here