പുതുക്കാട്: തിരക്കഥാകൃത്ത് ജോൺ ജോർജ് അന്തരിച്ചു. വാമനപുരം ബസ് റൂട്ട്, ആനച്ചന്തം, ഫീമെയിൽ ഉണ്ണിക്കൃഷ്ണൻ, ജയം എന്നീ സിനിമകളുടെ രചയിതാവായിരുന്നു. ജോർജിന്റെ മകനുമായ സുഹൃത്തായ സുധീഷുമൊന്നിച്ചു സുധീഷ് ജോൺ എന്ന പേരിൽ ഇരട്ട തിരക്കഥാകൃത്തുക്കളായാണ് കഥയെഴുതിയിരുന്നത്.
തെക്കെതൊറവ് കവലക്കാട്ട് കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട്. മാതാവ്: ആനി. ഭാര്യ: ധന്യ. (ഒല്ലൂർ സെന്റ് മേരീസ് ഹൈസ്‌കൂൾ അധ്യാപിക). മക്കൾ: ജോർജ്, ഫ്രാൻസിസ്.