കേരളത്തിൽ ഇന്ന് 1569 പേർക്ക് കോവിഡ്-19, 1354 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

0
303

കേരളത്തിൽ ഇന്ന് 1569 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 56 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 132 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്.

1354 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 86 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 300 പേർക്കും, മലപ്പുറം ജില്ലയിലെ 173 പേർക്കും, പാലക്കാട് ജില്ലയിലെ 161 പേർക്കും, എറണാകുളം ജില്ലയിലെ 110 പേർക്കും, ആലപ്പുഴ ജില്ലയിലെ 99 പേർക്കും, കോട്ടയം ജില്ലയിലെ 86 പേർക്കും, കോഴിക്കോട് ജില്ലയിലെ 85 പേർക്കും, തൃശൂർ ജില്ലയിലെ 68 പേർക്കും, കൊല്ലം ജില്ലയിലെ 65 പേർക്കും, കണ്ണൂർ ജില്ലയിലെ 63 പേർക്കും, വയനാട് ജില്ലയിലെ 56 പേർക്കും, കാസർഗോഡ് ജില്ലയിലെ 34 പേർക്കും, ഇടുക്കി ജില്ലയിലെ 31 പേർക്കും, പത്തനംതിട്ട ജില്ലയിലെ 23 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

10 മരണം കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് 10ന് മരണമടഞ്ഞ തിരുവനന്തപുരം കടുങ്ങനല്ലൂർ സ്വദേശിനി ലക്ഷ്മി (74), തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി നിർമ്മല (65), തിരുവനന്തപുരം വിതുര സ്വദേശിനി ഷേർളി (62), ആഗസ്റ്റ് 11ന് മരണമടഞ്ഞ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി മൊയ്ദുപ്പ (82), തിരുവനന്തപുരം സ്വദേശിനി ലളിത (70), തിരുവനന്തപുരം മാധവപുരം സ്വദേശി എം. സുരേന്ദ്രൻ (60), ആഗസ്റ്റ് 12ന് മരണമടഞ്ഞ എറണാകുളം നോർത്ത് പരവൂർ സ്വദേശി തങ്കപ്പൻ (70), ആഗസ്റ്റ് 14ന് മരണമടഞ്ഞ തിരുവനന്തപുരം പൗണ്ട്കടവ് സ്വദേശി സ്റ്റാൻസിലാസ് (80), ആഗസ്റ്റ് 8ന് മരണമടഞ്ഞ തൃശൂർ അരിമ്പൂർ സ്വദേശി ജോർജ് (65), ആഗസ്റ്റ് 9ന് മരണമടഞ്ഞ എറണാകുളം ഫോർട്ട് കൊച്ചി സ്വദേശിനി റുകിയ (60) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 139 ആയി.

27 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം ബാധിച്ചു. കണ്ണൂർ ജില്ലയിലെ 8, മലപ്പുറം ജില്ലയിലെ 6, തിരുവനന്തപുരം ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 4, പത്തനംതിട്ട, കോട്ടയം, പാലക്കാട് കാസർഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here