കോവിഡ് വായുവിൽ കൂടിയും പകരാം; ലോകാരോഗ്യ സംഘടന

0
77

ജനീവ: കൊറോണ വൈറസിന് കാരണമായ സാർസ് കോവ് 2 വൈറസ് വായുവിലൂടെ പടരുമെന്ന് ലോകാരോഗ്യ സംഘടന സമ്മതിച്ചു. കൊറോണ വൈറസ്വായുവിലൂടെ പടരുമെന്ന് ഗവേഷകർ നേരത്തെ ലോകാരോഗ്യ സംഘടനയ്ക്കയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. 32 രാജ്യങ്ങളിൽ നിന്നുള്ള 239 ശാസ്ത്രജ്ഞന്മാരുടെ സംഘം ഇത് തെളിയിക്കുന്നതിനുള്ള രേഖകളും നൽകി. ഈ രേഖകളും പഠനങ്ങളും ലോകാരോഗ്യ സംഘടന അംഗീകരിച്ചതായാണ് റിപ്പോർട്ട്. ഇത് രോഗവ്യാപനം സംബന്ധിച്ച് സ്വീകരിക്കുന്ന നടപടികളിൽ വലിയ മാറ്റങ്ങൾക്ക് കാരണമായേക്കും. ലോകാരോഗ്യ സംഘടനയിലെശാസ്ത്രജ്ഞ മരിയാ വാൻ കെർക്കോവയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ നൽകിയത്. രോഗം വായുവിൽ കൂടി പടരില്ല എന്ന് ഉറപ്പിച്ചു പറഞ്ഞ ലോകാരോഗ്യ സംഘടന ഇപ്പോൾ മലക്കം മറിയുന്നു എന്നതാണ് ശ്രദ്ധേയം. കോവിഡ് 19 ബാധിച്ചവർ തുമ്മുമ്പോഴും ചുമക്കുമ്പോഴും സംസാരിക്കുമ്പോഴുമാണ് രോഗം പടരുന്നത് എന്നാണ്ഡബ്ലിയു. എച്ച്.ഒ. നേരത്തെ വ്യക്തമാക്കിയിരുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here