Home Crime മൊബൈൽ ഫോണിനെ ചൊല്ലി തർക്കം, ഭർത്താവ് 27 കാരിയെ കൊലപ്പെടുത്തി

മൊബൈൽ ഫോണിനെ ചൊല്ലി തർക്കം, ഭർത്താവ് 27 കാരിയെ കൊലപ്പെടുത്തി

മേപ്പാടി: മൊബൈൽ ഫോണിനായുള്ള തർക്കത്തെ തുടർന്ന് ഇരുപത്തേഴുകാരിയെ ഭർത്താവ് കൊലപ്പെടുത്തി.
വട്ടത്തുവയൽ പണിയ കോളനിയിലെ സിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിജയ്(30)യെ മേപ്പാടി പോലീസ് പിടികൂടി.

ശനിയാഴ്ച രാത്രിയിലാണ് മൂക്കിൽനിന്ന് രക്തം വന്നതിനെ തുടർന്ന് സിനിയെ മേപ്പാടി വിംസ് ആശുപത്രിയിൽ കൊണ്ടുപോയത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് സിനി മരിച്ചു. തലക്കേറ്റ പരുക്കാണ് മരണകാരണമെന്നു കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായതോടെ പൊലീസ് വിജയിയെ ചോദ്യം ചെയ്തു. തുടർന്നിയാൾ കുറ്റം സമ്മത്ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!