കാസർകോട്: കാനത്തൂർ വടക്കേക്കരയിൽ ഭാര്യയെ വെടിവെച്ചു കൊന്നശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കാനത്തൂർ സ്വദേശി വിജയനും ഭാര്യ ബേബിയുമാണ് മരിച്ചത്. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിനിടയാക്കിയതെന്നാണ് സൂചന. ഭാര്യയെ നിരന്തരമായി ഒരാൾ ഫോൺ വിളിച്ച് ശല്യം ചെയ്തിരുന്നതായി വിജയൻ പോലീസിൽ പരാതി നൽകിയിരുന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളാകാം കൊലപാതകത്തിനിടയാക്കിയതെന്ന് പോലീസ് പറയുന്നു
മലയോര കൃഷി മേഖലയായ കാനത്തൂരിൽ ലൈസൻസ് ആവശ്യമില്ലാത്ത തോക്കുകൾ ആളുകൾ ഉപയോഗിക്കുന്നുണ്ട്. ഭാര്യ ബേബിയെ വെടിവെക്കാൻ വിജയൻ ഉപയോഗിച്ചത് ലൈസൻസ് ഇല്ലാത്ത തോക്കാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.