ഭർത്താവിന്റെ മരണത്തിൽ മനംനൊന്ത് രണ്ടുപെൺകുട്ടികളെ കൊലപ്പെടുത്തിയ ശേഷം 28 കാരി ആത്മഹത്യ ചെയ്തു. കുട്ടികളെ ഉറക്കഗുളിക കൊടുത്ത് കൊലപ്പെടുത്തിയ യുവതി തീകൊളുത്തി മരിക്കുകയായിരുന്നു. നാഗർകോവിൽ കീഴനെശവാളർ കോളനിയിൽ രഞ്ജിത് കുമാറിന്റെ ഭാര്യ രാശി(28), മക്കളായ അക്ഷയ (5), അനുഷയ (3) എന്നിവരാണ് മരിച്ചത്.
രോഗം മൂലം രാശിയുടെ ഭർത്താവ് രഞ്ജിത് കുമാർ ഒരു വർഷം മുമ്പ് മരിച്ചിരുന്നു. തുടർന്ന് രാശി മക്കളുമൊത്ത് ഭർത്താവിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ വീട്ടിലെ കുളിമുറിയിൽ നിന്നും നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് രാശിയെ കത്തിക്കരിഞ്ഞനിലയിൽ കണ്ടത്. വിളിച്ചിട്ടും എണീക്കാത്തതിനെ തുടർന്ന് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു