നോയിഡ: സ്വന്തം തലയിലേക്ക് തോക്ക് ചൂണ്ടി സെൽഫിയെടുക്കാൻ ശ്രമിക്കവെ
അബദ്ധത്തിൽ വെടി പൊട്ടി യുവാവ് മരിച്ചു.
ഗ്രേറ്റർ നോയിഡ സ്വദേശിയായ 22കാരൻ സൗരവ് മാവിയാണ് മരിച്ചത്. സുഹൃത്തിനൊപ്പം ഒരു വിവാഹത്തിൽ പങ്കെടുക്കാനായി കാറിൽ പോകവെയായിരുന്നു സംഭവം. തലയിലേക്ക് പിസ്റ്റൾ ചൂണ്ടി സെൽഫിയെടുക്കാൻ ശ്രമിക്കവെ അബദ്ധത്തിൽ കാഞ്ചിയമരുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്തും കേസിലെ ദൃക്സാക്ഷിയായ നകുൽ ശർമ പറഞ്ഞത്.
ഉടൻ തന്നെ അടുത്തുളള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്ത് നകുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സെൻട്രൽ നോയിഡ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഹരീഷ് ചന്ദർ പറഞ്ഞു. തോക്കിനെപ്പറ്റിയും അതിന്റെ ഉടമയെപ്പറ്റിയും അന്വേഷണം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.