Saturday, August 15, 2020
Home Top Stories ക്രിസ്തു എന്നെ കൈകളില്‍ എടുത്തു, അവിടുന്ന് ജീവിക്കുന്ന ദൈവം : മുന്‍മന്ത്രി കെ ബി ഗണേഷ്...

ക്രിസ്തു എന്നെ കൈകളില്‍ എടുത്തു, അവിടുന്ന് ജീവിക്കുന്ന ദൈവം : മുന്‍മന്ത്രി കെ ബി ഗണേഷ് കുമാര്‍

ജീവിതത്തിലെ നിസ്സഹായവസ്ഥയിലാണ് താന്‍ ക്രിസ്തുവിനെ അറിഞ്ഞതെന്ന് മുന്‍മന്ത്രിയും എംഎല്‍എയും ചലച്ചിത്രതാരവുമായ കെ. ബി ഗണേഷ് കുമാര്‍. അമ്മ ബാല്യത്തില്‍ ക്രിസ്തുവിനെ പരിചയപ്പെടുത്തിയിരുന്നുവെങ്കിലും മുതിര്‍ന്നതിന് ശേഷം വലിയ വലിയ പ്രതിസന്ധികളും തെറ്റിദ്ധാരണകളും അഭിമുഖീകരിച്ചപ്പോഴാണ് ക്രിസ്തു മാത്രമാണ് ഏക ആശ്വാസദായകന്‍ എന്ന തിരിച്ചറിവു തനിക്ക് ലഭിച്ചത്. അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധികളെ തരണം ചെയ്യാന്‍ ക്രിസ്തു തന്നെ സഹായിച്ചു .ഒരു അകത്തോലിക്കാ കണ്‍വന്‍ഷനില്‍ ജീവിതസാക്ഷ്യം നല്‍കുന്ന വേളയിലാണ് അദ്ദേഹം തന്റെ ക്രിസ്തീയ വിശ്വാസം പ്രഘോഷിച്ചത് .

ക്രിസ്തു ദൈവമാണ്. നമ്മോടൊപ്പം ക്രിസ്തു ജീവിക്കുന്നുണ്ട്. ജീവിതത്തെ സംബന്ധിക്കുന്ന എല്ലാ സംശയങ്ങള്‍ക്കും ബൈബിളില്‍ ഉത്തരമുണ്ട്. ദൈവത്തിന്റെ സ്പര്‍ശം ഏല്ക്കാനുള്ള ഭാഗ്യമാണ് സുവിശേഷവായനയിലൂടെ ലഭിക്കുന്നത്.

ക്രിസ്തു എന്റെ നെറ്റിയില്‍ തൊട്ടു. അവിടുന്ന് എന്നെ കൈകളിലെടുത്തു. കാര്യസാധ്യത്തിനായി നേര്‍ച്ചകളോ വഴിപാടുകളോ നടത്തുകയല്ല ദൈവത്തെ അറിയാന്‍ ശ്രമിക്കുകയാണ് വേണ്ടത്. അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പാപം ചെയ്യാത്തവര്‍ ആരുമില്ല. ദൈവത്തിന് മുമ്പില്‍ തെളിയാത്ത പാപങ്ങളൊന്നുമില്ല. ദൈവം എന്റെ തെറ്റുകള്‍ എനിക്ക് ബോധ്യപ്പെടുത്തിത്തന്നു. ദൈവത്തെ ഞാന്‍ സ്തുതിക്കുന്നു. ഇന്നും എന്നുമുള്ള എല്ലാവരുടെയും പാപങ്ങള്‍ക്കുവേണ്ടിയാണ് ക്രിസ്തു ക്രൂശിലേറി മരിച്ചത്. പക്ഷേ അവിടുന്ന് കല്ലറയ്ക്കുള്ളില്‍ അടയ്ക്കപ്പെട്ട ദൈവമല്ല. മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ് ഇന്നും നമുക്കിടയില്‍ ജീവിക്കുന്ന ദൈവമാണ്. ഗണേഷ് കുമാര്‍ വിശദീകരിച്ചു.

തന്റെ ഈ ജീവിതസാക്ഷ്യം ചാനലുകാര്‍ കോമഡിയായി മാറ്റാനുള്ള സാധ്യതയുണ്ടെന്ന് തനിക്കറിയാമെന്നും എന്നാല്‍ താന്‍ അത് കാര്യമായെടുക്കുന്നില്ലെന്നും ഗണേഷ് അറിയിച്ചു.

ക്രിസ്തുവിലുള്ള വിശ്വാസത്തെക്കുറിച്ച് ഗണേഷ് കുമാറിന്റെ അമ്മ വത്സല പീപ്പിള്‍സ് ടിവിയ്ക്ക് നല്കിയ ഒരു അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു മാതാവിന്റെ രൂപത്തിന് മുമ്പില്‍ എല്ലാ ദിവസവും തിരി തെളിച്ചു താന്‍ പ്രാര്‍ത്ഥിക്കാറുണ്ടെന്നും എല്ലാ പ്രശ്നത്തിനും കുരിശില്‍ പരിഹാരമുണ്ടെന്ന് താന്‍ മനസ്സിലാക്കിയെന്നും വത്സല അഭിമുഖത്തില്‍ പറഞ്ഞിരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

നെവിനുമായുള്ള വിവാഹം വേണ്ടെന്ന് മെറിൻ പറഞ്ഞിരുന്നു, അവൻ ഭീകര സാഡിസ്റ്റ് : അമ്മ മേഴ്‌സി

കല്യാണമുറപ്പിച്ച ശേഷം മെറിനും നെവിനും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിൽ നെവിനുമായുള്ള വിവാഹം തനിക്ക് വേണ്ടെന്ന് മെറിൻ പറഞ്ഞിരുന്നുവെന്നും അമ്മ മേഴ്‌സി.നെവിന്റെ മാതാപിതാക്കന്മാരിൽ നിന്ന് ലഭിച്ച ആ ഒരറിവ്...

ക്ലാസിൽ പങ്കെടുക്കവെ, മകളുടെ മുമ്പിൽ വെച്ച് അമ്മയെ കാമുകൻ വെടിവെച്ചുകൊന്നു

ഫ്ളോറിഡ: ക്ലാസിൽ പങ്കെടുക്കുകയായിരുന്ന കുട്ടിക്ക് മുന്നിൽ വെച്ച് അമ്മയെ മുൻ കാമുകൻ വെടിവെച്ചുകൊലപ്പെടുത്തി. യുഎസിലെ ഫ്ളോറിഡയിലെ ഇന്ത്യൻടൗണിലാണ് സംഭവം. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്ന പത്തുവയസുകാരിയുടെ മുമ്പിൽവെച്ചാണ്...

മുഖ്യമന്ത്രി പിണറായി വിജയൻ ക്വാറന്റൈനിൽ

കരിപ്പൂർ വിമാനാപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയ ചിലർക്കും കോഴിക്കോട് മെഡിക്കൽ കോളജിലെ ചില ജീവനക്കാർക്കും കോവിഡ് - 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അവിടെ സന്ദർശനം നടത്തിയ താൻ സ്വയം ക്വാറന്റൈനിൽ പോകുകയാണെന്ന്...

ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവഗുരുതരം

ചെന്നൈ: കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മോശമായതായി ആശുപത്രി അധികൃതർ. വിദഗ്ധസംഘത്തിന്റെ നിർദേശത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ...

Recent Comments