സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടറുടെ സംസ്‌കാരം നടത്തി

0
22

തൃശ്ശൂർ: സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടറുടെ സംസ്‌കാരം നടത്തി. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടിൽ ഡോ.സോന (30) ആണ് മരിച്ചത്. ഇന്ന് രാവിലെ പാലക്കുഴ സെന്റ് ജോൺസ് യാക്കോബായ പള്ളിയിലായിരുന്നു സംസ്‌കാരം.കുട്ടനെല്ലൂരിൽ ദന്താശുപത്രിയിൽവെച്ച് ആശുപത്രിയുടെ പാർട്ണറും സുഹൃത്തുമായ മഹേഷാണ് സോനയെ കുത്തിപരിക്കേൽപ്പിച്ചത്. പോലീസ് കേസെടുത്തതോടെ സുഹൃത്തായ മഹേഷ് ഒളിവിൽ പോയി.

കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു സംഭവം. ദന്താശുപത്രിയിൽ വെച്ച് ഇരുവരും തമ്മിൽ സാമ്പത്തിക തർക്കമുണ്ടാകുകയും സോന മഹേഷിനെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിൽ പ്രകോപിതനായ മഹേഷ് സോനയെ ക്ലിനിക്കിൽ ഉണ്ടായിരുന്ന സർജിക്കൽ ടൂൾ ഉപയോഗിച്ച് കുത്തി പരുക്കേല്പിക്കുകയായിരുന്നു. വയറിലും കാലിലും മാരകമായ കുത്തേറ്റ സോനയെ ഉടൻ തൃശ്ശൂരിലെ സ്വകാര്യ ആശുപതിയിൽ പ്രവശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് സോന മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here