തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട, 4 കോടിയുടെ കഞ്ചാവ് പിടികൂടി

0
59

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോടികൾ വിലയുള്ള ലഹരി വസ്തുക്കളുമായി നാലംഗസംഘം പിടിയിൽ. 4 കോടി വിലമതിക്കുന്ന 100 കിലോ കഞ്ചാവും മൂന്ന് കിലോ ഹാഷിഷ് ഓയിലുമാണ് നാലംഗ സംഘത്തിൽ നിന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പിടികൂടിയത്. ആറ്റിങ്ങൽ നഗരൂർ പാതയിൽ വെള്ളംകൊള്ളിയിൽ വച്ചാണ് കഞ്ചാവ് കടത്താനുപയോഗിച്ച വാഹനങ്ങളടക്കം എക്സൈസ് എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പിടികൂടിയത്.

നഗരൂർ സ്വദേശികളായ റിയാസ്, ജസീം, തൃശൂർ പാവറട്ടി സ്വദേശിയായ ഫൈസൽ, കോന്നി സ്വദേശിയായ നിയാസ് എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രയിൽ നിന്ന് കഞ്ചാവും ഹഷിഷ് ഓയിലും വാങ്ങി കോയമ്പത്തൂരിൽ എത്തിച്ചശേഷം അവിടെ നിന്നും കോഴികളെയും കൊണ്ട് വരികയാണെന്ന വ്യാജേന ഇവർ ആറ്റിങ്ങലിൽ എത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here