ലണ്ടനിൽ ഭാര്യയേയും മൂന്നുവയസുകാരൻ കുഞ്ഞിനെയും കൊലപ്പെടുത്തി ഇന്ത്യക്കാരൻ ജീവനൊടുക്കി

0
83

ലണ്ടന്‍: ഇന്ത്യന്‍ വംശജരായ മൂന്നംഗ കുടുംബത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വെസ്റ്റ് ലണ്ടന്‍ ബ്രെന്റ്‌ഫോര്‍ഡില്‍ താമസിക്കുന്ന കുഹാരാജ് സിതംബരനാഥന്‍ (42), ഭാര്യ പൂര്‍ണ കാമേശ്വരി ശിവരാജ് (36), മകന്‍ കൈലാശ് കുഹാരാജ് (3) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം കുഹാരാജ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.

കുടുംബത്തെക്കുറിച്ച് വിവരമൊന്നും ഇല്ലാത്തതിനാല്‍ ബന്ധുക്കള്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസും ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതിനു പിന്നാലെയാണ് പ്രാദേശിക സമയം തിങ്കളാഴ്ച അര്‍ധരാത്രിയോടെ പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയത്.

വീടിനകത്ത് പ്രവേശിച്ചപ്പോള്‍ കാമേശ്വരിയുടെയും മകന്റെയും മൃതദേഹമാണ് ആദ്യം കണ്ടത്. കുത്തേറ്റ് ഗുരുതരമായി പരുക്കേറ്റ നിലയില്‍ കുഹാരാജും സമീപത്തുണ്ടായിരുന്നു. അല്‍പ്പസമയത്തിനുശേഷം ഇയാളും മരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here