സൂപ്പർമാൻ ഉടൻ തിരിച്ചെത്തും: ടൊവിനോയെപ്പറ്റി സംവിധായകന്‍ അഖിൽ പോൾ

0
30

സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ടൊവിനോ തോമസ് ഉടൻ ചലച്ചിത്രരംഗത്തേക്ക് തിരിച്ചെത്തുമെന്ന് സംവിധായകൻ അഖിൽ പോൾ. കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു ടൊവിനോയ്ക്ക് പരിക്കേറ്റത്. ഉടൻ തന്നെ താരം തിരിച്ചെത്തുമെന്നാണ് അഖിൽ സമൂഹമാധ്യമത്തിൽ കുറിച്ചിരിക്കുന്നത്.

ടൊവിനോ ഇപ്പോൾ ആരോഗ്യവാനാണ്. ഏതാനും ആഴ്ചകൾ കൂടി വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞതിനാൽ വീട്ടിലേക്ക് മടങ്ങി. എന്നാൽ ഇരട്ടി ശക്തിയോടെ ഞങ്ങളുടെ സൂപ്പർമാൻ ഉടൻ തിരികെയെത്തും. എന്നാണ് ടൊവിനോയുടെ ചിത്രം പങ്കുവെച്ച് അഖിൽ പോൾ കുറിച്ചിരിക്കുന്നത്. ടൊവിനോ നായകനായ ഫോറൻസിക് എന്ന സിനിമയുടെ സംവിധായകനാണ് അഖിൽ പോൾ.

LEAVE A REPLY

Please enter your comment!
Please enter your name here