ഭാര്യയുടെ വെട്ടിമാറ്റിയ തലയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

0
79

ബാൻഡ: ഭാര്യയുടെ വെട്ടിമാറ്റിയ തലയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഉത്തർപ്രദേശിലെ ബാൻഡ മൃഗീയമായ കൊലപാതകം നടന്നത്. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയം മൂലമാണ് ഇയാൾ കൊലപാതകം നടത്തിയത്. നേതാനഗർ സ്വദേശിയാണ് ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ചിന്നാർ യാദവ് എന്ന യുവാവാണ് ഭാര്യ വിമലയെ (35) തല വെട്ടിമാറ്റി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ഭാര്യയുടെ അറുത്തെടുത്ത തലയുമായാണ് യുവാവ്ബബേരു പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. വെട്ടിമാറ്റിയ തലയും കയ്യിൽ പിടിച്ച് ഇയാൾ പോലീസ് സ്റ്റേഷനിലേക്ക് പോകുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തു. യുവതിയുടെ മൃതദേഹം പോസ്റ്റമോർട്ടത്തിന് അയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here