ദില്ലി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽ ദേവ് ആശുപത്രിവിട്ടു. ഹൃദയാഘാതം മൂലം ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്നു. രണ്ടു ദിവസത്തെ ചികിത്സയ്ക്ക് ശേഷം കപിലിനെ ഡിസ്ചാർജ് ചെയ്തത്.
കപിൽ ദേവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചിരുന്നു. 61 കാരനായ കപിൽ ദേവിന് ദൈനംദിന പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ കഴിയുമെന്ന് ഡോക്ടർ പറഞ്ഞു.