മൂവാറ്റുപുഴ: വീടിൻറെ ബാൽക്കണിയിൽ നിന്ന് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മുവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്‌കൂൾപ്പടി മുഹസിന്റെ മകൻ മുഹമ്മദ് (1) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ബാൽക്കണിയിലെ കൈവരിയിൽ ഒരു കമ്പി ഇളകിപ്പോയിരുന്നു.
ഒന്നാം നിലയിലുള്ള മുറിയിൽ ഉറങ്ങുകയായിരുന്ന കുഞ്ഞ് ഉണർന്ന ശേഷം ബാൽക്കണിയിൽ എത്തി മുറ്റത്തേക്ക് നോക്കുന്നതിനിടെ താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
കുഞ്ഞിനെ ഉടൻ കോലഞ്ചേരി മെഡിക്കൽ കോളജിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം കബറടക്കം നടത്തി.