വാഷിങ്ടൻ: കോവിഡ് മൂലം സംഭവിക്കാവുന്ന മരണമില്ലാതാക്കാൻ പുതിയ ചികിത്സാരീതി വികസിപ്പിച്ച് ഇന്ത്യൻ വംശജയായ അമേരിക്കൻ ഡോക്ടർ. രോഗിയുടെ ജീവനു ഭീഷണിയാകുന്ന ശരീരതാപനിലയിലുള്ള വ്യതിയാനം, ശ്വാസകോശത്തിനുണ്ടാകുന്ന തകരാറുകൾ, അവയവയവങ്ങൾ പ്രവർത്തനരഹിതമാകുക എന്നിവ തടയാനുള്ള ചികിത്സയാണു തെലങ്കാന സ്വദേശിനി ഡോ. തിരുമലദേവി കണ്ണെഗന്തി കണ്ടെത്തിയത്
ടെന്നെസിയിലെ സെന്റ് ജൂഡ് ചിൽഡ്രൻസ് റിസേർച്ച് സെന്ററിലാണു ഡോ. തിരുമലദേവി സേവനമനുഷ്ഠിക്കുന്നത്. വൈറസുകളുടെ ആക്രമണത്തിൽനിന്ന് കോശങ്ങളെ രക്ഷിക്കാൻ പ്രത്യേക പ്രോട്ടീനുകൾക്കാകുമെന്നും അതുവഴി അവയവങ്ങളെ സംരക്ഷിക്കുകയും കോവിഡ് മരണം ഒഴിവാക്കാനാകുമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഓൺലൈൻ മെഡിക്കൽ ജേണലിലലും ഡോക്ടറിന്റെ കണ്ടെത്തലിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതിയ കണ്ടെത്തൽ പ്രതീക്ഷ നൽകുന്നതാണെന്നും ഇതിന്റെ ചുവടുപിടിച്ച് പുതിയ കോവിഡ് ചികിത്സാരീതി വികസിപ്പിച്ചെടുക്കാമെന്നും ഡോ. തിരുമലദേവി പറഞ്ഞു.