കോട്ടയം: എസ്. ഹരീഷിന്റെ മീശ നോവലിന് ജെ.സി.ബി സാഹിത്യ പുരസ്‌കാരം. 25 ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. ഹാർപർ കോളിൻസ് പ്രസിദ്ധീകരിച്ച മീശയുടെ ഇംഗ്ലീഷ് പരിഭാഷയായ മ്സ്റ്റാഷ് എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. ജയശ്രീ കളത്തിലാണ് നോവൽ വിവർത്തനം ചെയ്തത്.
ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മീശ നോവലിനെതിരെ കേരളത്തിൽ വിവാദമുണ്ടായിരുന്നു. ഇതേതുടർന്ന് മലയാളത്തിലെ പ്രമുഖ വാരിക നോവലിന്റെ പ്രസിദ്ധീകരണം നിർത്തി. തുടർന്ന് നോവൽ പുസ്തക രൂപത്തിൽ പുറത്തിറക്കുകയയായിരുന്നു.