ന്യൂസിലന്റ് മന്ത്രി പ്രിയങ്ക രാധാകൃഷ്ണനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

0
296

ന്യൂസിലന്റ് മന്ത്രിസഭയിൽ അംഗമായ മലയാളി പ്രിയങ്ക രാധാകൃഷ്ണനെ അഭിനന്ദിച്ച് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ എറണാകുളം ജില്ലയിലെ പറവൂർ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണനെന്നത് മലയാളികൾക്ക് അഭിമാനിക്കാവുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വളരെക്കാലമായി ലേബർ പാർട്ടിയിൽ പ്രവർത്തിക്കുന്ന പ്രിയങ്കയ്ക്ക് സാമൂഹിക വികസനം, സന്നദ്ധ മേഖല, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണുള്ളത്. തൊഴിൽ സഹമന്ത്രി സ്ഥാനവും അവർക്കുണ്ട്.

കൊവിഡിനെ മികച്ച രീതിയിൽ പ്രതിരോധിച്ച രാജ്യമാണ് ന്യൂസിലന്റ്. മാതൃകാപരമായ അത്തരം പ്രവർത്തനങ്ങളുമായി ആ രാജ്യത്തിന്റെ വികസനത്തിലും സാമൂഹ്യപുരോഗതിയിലും മികച്ച സംഭാവനകൾ അർപ്പിക്കാൻ മന്ത്രി എന്ന നിലയ്ക്ക് പ്രിയങ്ക രാധാകൃഷ്ണനാകട്ടെ എന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here