ബുധനാഴ്ച ഉച്ചയോടെ സ്‌കാർബറോ കെട്ടിടത്തിനുള്ളിൽ കുത്തേറ്റ 25 കാരൻ മരിച്ചു. വൈകുന്നേരം 5 മണിക്ക് ശേഷമാണ് എഗ്ലിന്റൺ അവന്യൂ ഈസ്റ്റ്, മിഡ്ലാന്റ് അവന്യൂ എന്നിവിടങ്ങളിലെ ഒരു കെട്ടിടത്തിലേക്ക് എമർജൻസി ക്രൂവിന്റെ സഹായമാവശ്യപ്പെട്ട് ഫോണെത്തിയത്.
ഉദ്യോഗസ്ഥർ എത്തിയപ്പോൾ കഴുത്തിലും പുറകിലും ഒന്നിലധികം കുത്തേറ്റ മുറിവുകളുള്ള ഒരു പുരുഷനെ അവർ കണ്ടെത്തി. അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. ഇരുപത്തഞ്ചുകാരന്റെ ദുരൂഹമരണത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
പൊലീസെത്തിയപ്പോഴേക്കും കെട്ടിടത്തിൽ നിന്ന് ഓടിപ്പോയ ഒരു പുരുഷനെ ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിക്കുന്നതായി ഇൻസ്‌പെക്ടർ മൈക്ക് വില്യംസ് പറഞ്ഞു.
ഇരുപതുവയസുള്ള നീളമുള്ള കറുത്ത മുടിയുള്ള കറുത്തവർഗക്കാരനാണ് പ്രതിയെന്ന നിഗമനത്തിലാണ് പൊലീസ്. കറുത്ത വസ്ത്രവും കറുത്ത ബബിൾ ജാക്കറ്റുമാണ് അയാൾ അവസാനമായി ധരിച്ചിരുന്നത്. കൊല്ലപ്പെട്ടയാൾക്കും കൊലപാതകിയ്ക്കും തമ്മിൽ ബന്ധമുള്ളതായി പറഞ്ഞ ഇൻസ്‌പെക്ടർ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.