Alert: You are not allowed to copy content or view source
കാനഡ-യു.എസ് അതിര്‍ത്തി അടച്ചിടല്‍ ജൂലെ 21വരെ വീണ്ടും നീട്ടിയതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു | 24newslive.com

കാനഡ-യു.എസ് അതിര്‍ത്തി അടച്ചിടല്‍ ജൂലെ 21വരെ വീണ്ടും നീട്ടിയതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു

img

ഒട്ടാവ: കാനഡ-യു.എസ് അതിര്‍ത്തി അടച്ചിടല്‍ ജൂലെ 21വരെ വീണ്ടും നീട്ടിയതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. അമേരിക്കയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 20 ലക്ഷം പിന്നിട്ട സാഹചര്യത്തിലാണ് അതിര്‍ത്തി അടച്ചിടല്‍ 30 ദിവസം കൂടി തുടരാന്‍ തീരുമാനം. അതിര്‍ത്തി അടച്ചിടല്‍ ജൂലൈ 21 വരെ തുടരാനുള്ള തീരുമാനം അമേരിക്കയും അംഗീകരിച്ചതായി ട്രൂഡോ പറഞ്ഞു. ഇരു രാജ്യങ്ങളിലെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്ന തീരുമാനം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതാണെന്നും ട്രൂഡോ പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

TAGS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments