Alert: You are not allowed to copy content or view source
പരിധിയില്ലാത്ത കോളും ദിവസവും  മൂന്ന് ജിബി ഡേറ്റയും ജിയോയെ വെല്ലുവിളിച്ച് ബിഎസ്എന്‍എല്‍ | 24newslive.com

പരിധിയില്ലാത്ത കോളും ദിവസവും  മൂന്ന് ജിബി ഡേറ്റയും ജിയോയെ വെല്ലുവിളിച്ച് ബിഎസ്എന്‍എല്‍

img

പരിധിയില്ലാത്ത കോളും ദിവസവും  മൂന്ന് ജിബി ഡേറ്റയും നല്‍കുന്ന താരിഫ് പ്ലാനുകളുമായി ബിഎസ്എന്‍എല്‍ രംഗത്ത്. 333 രൂപ മുതല്‍ 395 രൂപ വരെ നിരയ്ക്കുള്ള മൂന്ന് പ്ലാനുകളാണ് കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.
റിലയന്‍സ് ജിയോ തരംഗത്തെ അതിജീവിക്കാന്‍ ജിയോയ്ക്ക് സമാനമായ ഓഫറുകളാണ് എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ കമ്പനികളുടെ മറുപടി. ഇതിന്റെ ചുവടുപിടിച്ചാണ് ബിഎസ്എന്‍എല്‍ ഓഫറും.
333 രൂപയ്ക്ക് മൂന്ന് 3ജി വേഗതയോടെ പ്രതിദിനം മൂന്ന് ജിബി ഡേറ്റ നല്‍കുന്നതാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ച ഓഫറുകളില്‍ ഒന്ന്. 90 ദിവസമാണ് വലിഡിറ്റി. ഒരു ജിബിയ്ക്ക് 1.23 രൂപ എന്ന നിരക്കില്‍ മൊത്തം 270 ജിബി 3ജി ഡേറ്റ യൂസര്‍ക്ക് ലഭിക്കുമെന്ന് ചുരുക്കം.
അംബാനിയല്ല, ആര് വന്നാലും കേരളത്തില്‍ ബിഎസ്എന്‍എല്‍ പതറില്ല; വെച്ചടി വെച്ചടി മുന്നോട്ട്; രാജ്യമൊട്ടാകെ 29 ലക്ഷം പുതിയ കണക്ഷന്‍
349 രൂപയ്ക്ക് പ്രതിദിനം 3ജി വേഗതയില്‍ രണ്ട് ജിബി ഡേറ്റയും ഹോം സര്‍ക്കിളില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി കോളുകളും നല്‍കുന്നതാണ് രണ്ടാമത്തെ ഓഫര്‍. പ്രതിദിന ഡേറ്റാ പരിധി കടന്നാല്‍ വേഗത സെക്കന്റില്‍ 80 കിലോബിറ്റ് ആയി കുറയും. ജിയോയുടെ ‘ധന്‍ ധനാ ധന്‍’ ഓഫറിനുള്ള മറുപടിയാണ് മേല്‍ ഓഫര്‍. 309 രൂപയ്ക്ക് 84 ദിവസം പ്രതിദിനം ഒരു ജിബി 4ജി ഡേറ്റയും 509 രൂപയ്ക്ക് പ്രതിദിനം രണ്ട് ജിബി 4ജി ഡേറ്റയും ജിയോ ‘ധന്‍ ധനാ ധന്‍’ ഓഫറില്‍ ലഭിക്കും.

മൂന്നാമത്തെ താരിഫ് പ്ലാനില്‍ 395 രൂപയ്ക്ക് 3ജി വേഗതയില്‍ പ്രതിദിനം രണ്ട് ജിബി ഡേറ്റ ബിഎസ്എന്‍എല്‍ നല്‍കുന്നു. വലിഡിറ്റി 71 ദിവസം. ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്കില്‍ 3,000 മിനിറ്റും മറ്റു നെറ്റ്വര്‍ക്കുകളിലേക്ക് 1,800 മിനിറ്റും സൗജന്യമായി വിളിക്കാം.
 

TAGS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments

LIKE US