Alert: You are not allowed to copy content or view source
മോഹന്‍ലാലും മീനയും ഒന്നിക്കുന്നു | 24newslive.com

മോഹന്‍ലാലും മീനയും ഒന്നിക്കുന്നു

img

മെഗാഹിറ്റ് ചിത്രമായ ദൃശ്യത്തിനുശേഷം മോഹന്‍ലാലും മീനയും ഒന്നിക്കുന്നു. വെള്ളിമൂങ്ങയുടെ സംവിധായകന്‍ ജിബു ജേക്കബ്ബിന്റെ പുതിയ ചിത്രത്തിലാണ് ഇരുവരും വീണ്ടും ദമ്പതികളായി അഭിനയിക്കുന്നത്. തുല്യപ്രാധാന്യമുള്ള കഥാപാത്രമാകും ഇരുവര്‍ക്കും.വി ജെ ജെയിംസിന്റെ ചെറുകഥ പ്രണയോപനിഷത്തിനെ ആസ്പദമാക്കിയാകും ചിത്രമൊരുക്കുക. മോഹന്‍ലാല്‍ ചിത്രത്തില്‍ ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറിയുടെ വേഷത്തിലാണ് എത്തുക. ഉലഹന്നാന്റെ ഭാര്യ ആനിയമ്മ എന്ന കഥാപാത്രത്തെയാകും മീന അവതരിപ്പിക്കുക. ചിത്രത്തിലെ മറ്റു താരങ്ങളെ നിര്‍ണയിച്ചുവരികയാണ്.

TAGS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments

LIKE US