Alert: You are not allowed to copy content or view source
സിനിമ ഓൺലൈൻ റിലീസ് ചെയ്യുന്നതിൽ തെറ്റില്ല: നിർമ്മാതാവ് സുവിൻ കെ വർക്കി | 24newslive.com

സിനിമ ഓൺലൈൻ റിലീസ് ചെയ്യുന്നതിൽ തെറ്റില്ല: നിർമ്മാതാവ് സുവിൻ കെ വർക്കി

img

സിനിമ കാണാനാണ് പ്രേക്ഷകർ തീയറ്ററിലേക്ക് വരുന്നതെന്നും അതിനാൽ സിനിമയാണ് പ്രധാനമെന്നും  അത് പ്രദർശിപ്പിക്കാൻ പുതിയ മാർഗ്ഗം സ്വീകരിക്കുന്നതിൽ അപാകതയില്ലെന്നും  നിർമാതാവ് സുവിൻ കെ വർക്കി  പ്രസ്താവനയിൽ വ്യക്തമാക്കി.

ഓൺലൈൻ റിലീസിനെ കുറ്റപ്പെടുത്തുന്ന തൊണ്ണൂറു ശതമാനം തീയറ്റർഉടമകളും വിതരണക്കാർക്കും നിർമാതാക്കൾക്കും കൃത്യസമയത്ത് പണം നൽകാറില്ലെന്നും അദ്ദേഹം പറഞ്ഞു.  കൊമേഴ്‌സ്യൽ വാല്യു ഇല്ലെന്ന്  പറഞ്ഞ് നിരവധി ചിത്രങ്ങൾ തീയറ്ററുകളിൽ പ്രദർശിപ്പിക്കില്ല. അത്തരം നിർമാതാക്കൾക്ക്  എന്തുകൊണ്ട് തീയെറ്റർ കൊടുക്കുന്നില്ല? അദ്ദേഹം ചോദിച്ചു. അതേസമയം കുഞ്ഞെൽദോ ഡയറക്റ്റ് ഒടിടി റിലീസ് ഇല്ലെന്നും സുവിൻ അറിയിച്ചു. ആസിഫ് അലി കേന്ദ്രകഥാപാത്രമായെത്തുന്ന കുഞ്ഞെൽദൊയുടെ രചനയും സംവിധാനവും മാത്തുക്കുട്ടി തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.
 

Watch Live ALL Malayalam News Channels in one place

HOT NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്‌ളീല പദപ്രയോഗങ്ങള്‍ക്കോ 24ന്യൂസ്‌ലൈവ്.കോം , അമ്മത്തൊട്ടിൽ.കോം‍ ഉത്തരവാദിയായിരിക്കില്ല.

Comments